വനംവകുപ്പ് അധികൃതര്‍ വനത്തികത്ത് കുളം നിര്‍മിച്ചു
പൂക്കോട്ടുംപാടം: വേനല്‍ കടുത്തതോടെ വനത്തില്‍ വെള്ളക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയതിനാല്‍ വനവകുപ്പ് അധികൃതര്‍ വനത്തികത്ത് കുളം നിര്‍മിച്ചു. വളരെ നേരത്തെ തന്നെ കാട്ടരുവികളും ജലശേഖരങ്ങളും വറ്റിയതിനാല്‍, വെള്ളം തേടി വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് പതിവായിരുന്നു. ഇതുതടയാനാണ് വേണ്ടിയാണ് കുളങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്.
പാട്ടക്കരിമ്പ് ആദിവാസി കോളനിക്ക് സമീപമുള്ള വനത്തില്‍ നിര്‍മിക്കുന്ന കുളത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. വന്യമൃഗങ്ങള്‍ക്ക് കുളത്തിലിറങ്ങി വെള്ളം കുടിക്കാന്‍ കുളത്തിന്റെ ഒരുഭാഗം വെട്ടിയിറക്കി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ രാത്രികാലങ്ങളില്‍ ഇവിടെ വെള്ളം കുടിക്കാനെത്തുന്നുണ്ട്.
മാത്രമല്ല പാട്ടക്കരിമ്പ് കോളനിയില്‍ വെള്ളക്ഷാമം അനുഭവപ്പെടുന്നതിനാല്‍ കോളനിനിവാസികള്‍ കുളിക്കാനും അലക്കാനും ഈ കുളത്തെ ആശ്രയിക്കുന്നുണ്ട്. വനം വകുപ്പ് നിലമ്പൂര്‍ വനമേഖലകളില്‍ കുളങ്ങള്‍ നിര്‍മിക്കുന്നത്തിന്റെ ഭാഗമായാണ് പാട്ടക്കരിമ്പില്‍ കുളം നിര്‍മിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."