വിദ്യാര്‍ഥികള്‍ നട്ടുനനച്ച കൃഷിയിടത്തില്‍ നിന്ന് വിളവെടുത്ത് സ്‌കൂളില്‍ ഉച്ചഭക്ഷണം
കൊണ്ടോട്ടി: സ്‌കൂളിലും വീടുകളിലുമായി വിദ്യാര്‍ഥികള്‍ വിളിയിച്ചെടുത്ത വിളവെടുപ്പ് കൊണ്ട് സ്‌കൂള്‍ ഭക്ഷണമൊരുക്കി ചെറുമിറ്റം പി.ടി.എം.എ.എം.യു.പി.സ്‌കൂള്‍. വിദ്യാര്‍ഥികളില്‍ കാര്‍ഷിക താത്പര്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ ആരംഭിച്ച 'പച്ചപിടിക്കുന്ന അടുക്കളത്തോട്ടം; പിച്ചവയ്ക്കുന്ന കാര്‍ഷികരംഗം' പദ്ധതിയാണ് ലക്ഷ്യം കണ്ടത്. അടുക്കളത്തോട്ടത്തിന്റെ ആദ്യ വിളവെടുപ്പിലൂടെ സ്‌കൂളിലെ ഒരുദിവസത്തെ ഉച്ചഭക്ഷണത്തിലേക്കാവശ്യമായ പച്ചക്കറികള്‍ ലഭിച്ചു. വീടുകളിലും വിദ്യാലയത്തിലുമായാണ് കുട്ടികള്‍ പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മിച്ചത്. കുട്ടികളില്‍ വിഷരഹിത പച്ചക്കറികളുണ്ടാക്കി സ്വയം പര്യപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പുളിക്കല്‍ പഞ്ചായത്ത് കൃഷിഭവന്‍ നല്‍കിയ വെണ്ട, തക്കാളി, പാവയ്ക്ക, ചീര, വഴുതന, മുളക് തുടങ്ങിയ വിത്തുകള്‍ വിതരണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൃഷി ചെയ്യേണ്ട രീതികളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി. കുടുംബത്തില്‍ നിന്ന് കൃഷിയുടെ തുടക്കം കുറിച്ച് വാരാദ്യത്തില്‍ കൃഷിയുടെ പുരോഗതി ഡയറിയില്‍ കുറിച്ച് അധ്യാപകരുടെയും കൃഷി വിദഗ്ധരുടെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് കുട്ടി കര്‍ഷകര്‍ പച്ചക്കറിത്തോട്ടങ്ങള്‍ പരിപാലിച്ചത്. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും പങ്കാളികളാകളായ പദ്ധതിയില്‍ കെ.എ മുഹമ്മദ് ഇര്‍ഫാന്‍, പി മര്‍ഫിയ ഫിദ എന്നീ വിദ്യാര്‍ഥികളെ മികച്ച കുട്ടിക്കര്‍ഷകരായി തെരഞ്ഞെടുത്തു. അധ്യാപകരായ എം.ടി മുഹമ്മദ്, പണ്ടാറത്തൊടി മുഹമ്മദ്, കെ.വി റിയാസ്, പി അബൂബക്കര്‍, പി.ടി ഷീബ, എം.എം ശ്രീലക്ഷമി, ഉമ്മുകുല്‍സു മേച്ചേരി, സുലൈഖ, കെ.എ ഉസ്മാന്‍, സി.എ ഷീബ, പ്രിയങ്ക, പി മുഹമ്മദ് ഒമാനൂര്‍, എന്‍ ശ്രീവിദ്യ, കെ.കെ ഉമ്മര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."