HOME
DETAILS

കാവാലം കേരളീയകലകളുടെ പ്രതിപുരുഷന്‍: പാലോട് രവി

  
backup
June 28, 2016 | 7:11 AM

%e0%b4%95%e0%b4%be%e0%b4%b5%e0%b4%be%e0%b4%b2%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b5%80%e0%b4%af%e0%b4%95%e0%b4%b2%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0

തിരുവനന്തപുരം: ദേശീയഅന്തര്‍ദേശീയ വേദികളില്‍ കേരളീയ തനതു കലകളുടെയും സംസ്‌കാരത്തിന്റെയും പ്രതിപുരുഷനായിരുന്നു നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരെന്ന് മുന്‍ ഡെപ്യൂട്ടി സ്പീക്കറും സംസ്‌കാരസാഹിതി ചെയര്‍മാനുമായ പാലോട് രവി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ തിരോധാനം സാംസ്‌കാരികകേരളത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് അദ്ദേഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
നഷ്ടമായത്
അതുല്യപ്രതിഭയെ:
ഉഴവൂര്‍
തിരുവനന്തപുരം: കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അനുശോചിച്ചു. നാടകരംഗത്തും കവിതയിലും ഗാനരചനാരംഗത്തും ഒരേപോലെ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യപ്രതിഭയായിരുന്നു അദ്ദേഹമെന്നും കാവാലത്തിന്റെ നിര്യാണം കേരളത്തിലെ കലാ സാംസ്‌കാരിക രംഗത്തിന് തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഗവര്‍ണര്‍
അനുശോചിച്ചു
തിരുവനന്തപുരം: മലയാളി ജീവിതത്തിന്റെ തനത് നിഷ്‌കളങ്കതയെയും സൗരഭ്യത്തെയും തിളക്കത്തെയും കലാസൃഷ്ടികളില്‍ എന്നും നിലനിര്‍ത്തിയ അതുല്യപ്രതിഭയായ കാവാലം നാരായണപ്പണിക്കരെ കേരളം ഒരിക്കലും മറക്കില്ലെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തന്റെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ക്ലാസ്സിക്കല്‍ കലാസങ്കല്‍പ്പങ്ങളെ ജനകീയ ഭാഷയിലൂടെയും ബിംബങ്ങളിലൂടെയും അവതരിപ്പിച്ച് നാടകരംഗത്തിന് പുതിയ ആവിഷ്‌കാരശൈലി നല്‍കിയ കാവാലത്തിന് കലാരംഗത്തെയും അക്കദമിലോകത്തെയും ഒരുപോലെ പ്രചോദിപ്പിക്കാനായെന്നും ഗവര്‍ണര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണം; കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്

National
  •  4 days ago
No Image

സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ കോഴിക്കോട് മുഖ്യഖാസിയായി സ്ഥാനമേറ്റെടുത്തു  

Kerala
  •  4 days ago
No Image

അംബാനിക്ക് പിഴച്ചു, അദാനിക്ക് കുതിപ്പ്; വീണ്ടും ഏഷ്യയിലെ 'രാജാവായി' ഗൗതം അദാനി

National
  •  5 days ago
No Image

നോയിഡയില്‍ തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ സിഐടിയു പ്രവര്‍ത്തകരെ കാണാനില്ലെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം 

National
  •  5 days ago
No Image

വടക്കേ അമേരിക്കയിൽ പക്ഷിപ്പനി ഭീതി; പുതിയ വകഭേദം സസ്തനികളിലേക്കും, മനുഷ്യരിലും ആശങ്ക

International
  •  5 days ago
No Image

അസുഖത്തെ വകവയ്ക്കാതെ റൊണാൾഡോ; അൽ നസറിന് നിർണായക വിജയം, കിരീടത്തിലേക്ക് നാല് ചുവടുകൾ മാത്രം

Football
  •  5 days ago
No Image

'ഇത് രാജ്യവിരുദ്ധ നീക്കം, രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാൻ അനുവദിക്കില്ല'; ലോക്‌സഭയിൽ ആഞ്ഞടിച്ച് രാഹുൽ, സഭയിൽ ഭരണ-പ്രതിപക്ഷ പോര്

latest
  •  5 days ago
No Image

മഴയത്ത് റോഡിൽ അഭ്യാസപ്രകടനം; വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  5 days ago
No Image

അമരാവതിയിലെ 'ക്രൂരതയുടെ ഫ്ലാറ്റ്'; 200 പെൺകുട്ടികൾ ഇരകൾ, 350 വീഡിയോകൾ; നടുക്കുന്ന വിവരങ്ങൾ പുറത്ത്

crime
  •  5 days ago
No Image

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി, ചൊവ്വാഴ്ചക്കകം മറുപടി നല്‍കണം 

Kerala
  •  5 days ago