പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ കാണണം: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന പ്രവാസിസമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഗൗരവതരമായ ഇടപെടലുകള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവാസി വിഷയങ്ങളില്‍ അനുഭാവപൂര്‍ണമായ സമീപമനമാണ് വേണ്ടത്.
ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി വല്‍ക്കരണം നിരവധി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇങ്ങതൈാഴില്‍ നഷ്ടപ്പെട്ടും മറ്റും തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആശ്വാസകരമായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതായിട്ടുണ്ട്. ഇ. അഹ്മദിന്റെ വഴി പിന്തുടര്‍ന്ന് ഈ വിഷയത്തില്‍ എല്ലാ ഇടപെടലുകളും തന്റെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ രാജ്യത്തെ ജനാധിപത്യ ചേരിയുടെ ഐക്യനിര ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ സൗഹൃദവും സമാധാനവും നിലനില്‍ക്കാന്‍ ആ ഐക്യപ്പെടല്‍ അനിവാര്യമാണ്. മലപ്പുറത്തെ യു.ഡി.എഫ് വിജയം അതിനു വേണ്ടി കൂടിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രവാസിലീഗ് സംഘടിപ്പിച്ച സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി. ടി.എച്ച് കുഞ്ഞാലിഹാജി അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. പി.എം.എ സലാം, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എസ്.വി അബ്ദുല്ല, ഹനീഫ മുന്നിയൂര്‍, സലാം വളാഞ്ചേരി, പി.എം.കെ കാഞ്ഞിയൂര്‍, എം.എസ് അലവി, സി.ടി അബ്ദുന്നാസര്‍, സലാം വക്കാലൂര്‍, കരാളത്ത് പോക്കര്‍ ഹാജി, മൊയ്തു ഇടുക്കി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."