മനുഷ്യനെ വെന്റിലേറ്ററിലിട്ടു പണം തട്ടുന്ന ബ്ലേഡ് കമ്പനികളായി സ്വകാര്യ ആശുപത്രികള്‍ മാറി: മന്ത്രി
ആലപ്പുഴ: ആരോഗ്യ മേഖലയില്‍ സ്വകാര്യ ആശുപത്രികളുടെ കടന്ന് കയറ്റം വ്യാപകമായെന്ന് മന്ത്രി.ജി.സുധാകരന്‍ പറഞ്ഞു. അനാവശ്യ ചികിത്സയും അമിതമായ പരിശോധനകളും നടത്തി മരിച്ച വ്യക്തികളെ വെന്റിലേറ്ററിലിട്ടു പണം തട്ടുന്ന ബ്ലേഡ് കമ്പനികളായി സ്വകാര്യ ആശുപത്രികള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു ഡോ.ഇ.ജി.സുരേഷ് ഫൗണ്ടേഷന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊതു ജന ആരോഗ്യ മേഖല ശക്തി പെടണമെങ്കില്‍ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം, സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടറന്മാരുടെ സേവനം കേരളത്തിലെ ആരോഗ്യമേഖലക്ക് എന്നും മുതല്‍ക്കൂട്ടാണന്ന് അദ്ദേഹം പറഞ്ഞു.
ഫയര്‍ സേഫ്റ്റി ഡി.ജി.പി എ.ഹേമചന്ദ്രന്‍ അധ്യക്ഷനായി. കേരളത്തിലെ മികച്ച ശിശുരോഗ വിദഗ്ദനുള്ള ഡേ .ഇ.ജി.സുരേഷ് അവാര്‍ഡ് ലഭിച്ച ഡോ.ടി.യു.സുകുമാരന് ആര്‍മ്ഡ് ഫോഴ്‌സ് ജൂഡീഷ്യല്‍ കമ്മീഷന്‍ അംഗം ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫ് അവാര്‍ഡ് സമ്മാനിച്ചു.
വിവിധ മേഖലകളില്‍ മികവ് പുലത്തിയ ഡോ: നാഗേന്ദ്ര പ്രഭു .രത്‌ന ീബാള്‍, എ.എന്‍.പുരം കൃഷ്ണകുമാര്‍.നാരായണന്‍ നമ്പൂതിരി എന്നിവര്‍ക്ക് ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് പുരസ്‌ക്കാരം നല്‍കി. ഡോ.ബി.പത്മകുമാര്‍, ഡോ.ആര്‍.രാം ലാല്‍, ഡോ.രാമാനന്ദ പൈ, ഡോ വര്‍ഗീസ് ജോര്‍ജ്ജ്.പ്രൊഫ. നെടുമുടി ഹരികുമാര്‍.മുനിസിപ്പല്‍ ചെയര്‍മാന്‍.തോമസ് ജോസഫ്, ഡോ.ഇ.കെ.ആന്റണി, ഡോ.എസ്.രാകേഷ്. ഡോ.എസ്.രൂപേഷ്, എ.എന്‍.പുരം ശിവകുമാര്‍.കെ.നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."