എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ ഒന്നും ശരിയായില്ല: സുസ്മിത ദേവ്
ചെങ്ങന്നൂര്‍:ബി.ജെ.പിയുടെ ഭീഷണിയില്‍ രാജ്യവും ഇടതുപക്ഷത്തിന്റെ ഭീഷണിയില്‍ കേരളവും മുന്നോട്ടുപോകുകയാണെന്നും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുസ്മിത ദേവ് എം.പി പറഞ്ഞു. എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് കേരളത്തിലെ അധികാര ത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രണ്ടുവര്‍ഷത്തെ ഭരണം കഴിഞ്ഞപ്പോള്‍ ഒന്നും ശരിയായില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്ക് മനസമാധാനം നഷ്ട പ്പെട്ടതായും സുസ്മിത ദേവ് എം.പി പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സുസ്മിത ദേവ് എം. പി. ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണ്.
സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം ആണ് നിലകൊള്ളുന്നതെന്നും എം. എം. ഹസ്സന്‍ വ്യക്തമാക്കി. ചടങ്ങില്‍ എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍കെ പ്രേമചന്ദ്രന്‍, യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എബി കുര്യാക്കോസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."