പൊന്നാനി വണ്ടിപ്പേട്ടയില്‍ ജീര്‍ണിച്ച കെട്ടിടം തകര്‍ന്നു വന്‍ ദുരന്തം ഒഴിവായി
പൊന്നാനി: പൊന്നാനി അങ്ങാടിയിലെ ജീര്‍ണിച്ച കെട്ടിടം തകര്‍ന്നു വീണു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപൊത്തിയത്.
പൊന്നാനി ടൗണിലെ ചാണാ റോഡില്‍ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടമാണ് രാത്രിയില്‍ തകര്‍ന്നു വീണത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ഒരു ഭാഗം മാസങ്ങള്‍ക്കു മുമ്പാണ് തകര്‍ന്നത്. കെട്ടിടത്തില്‍ അഞ്ചോളം കടകളാണ് പ്രവര്‍ത്തിക്കുന്നത്. രാത്രിയില്‍ ഈ ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മാസങ്ങള്‍ക്കു മുമ്പ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണപ്പോള്‍ തന്നെ കെട്ടിടം പൊളിച്ചു മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് കെട്ടിട ഉടമ സന്നദ്ധമായിരുന്നെങ്കിലും ബില്‍ഡിങിലെ കടയുടമകള്‍ ഇതിനെതിരേ രംഗത്തു വന്നു. നേരത്തെ കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി കടമുറികള്‍ മാറ്റണമെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വ്യാപാരികള്‍ ഇതിനു തയ്യാറായില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച് കേസും നിലനില്‍ക്കുന്നുണ്ട്. പൊന്നാനി അങ്ങാടിയില്‍ മനുഷ്യജീവന് ഭീഷണിയായി നിരവധി കെട്ടിടങ്ങളാണ് നിലകൊള്ളുന്നത്. ഇതു പൊളിച്ചുനീക്കാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പദ്ധതികളൊന്നും ഫലവത്തായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."