നഗരത്തിലെ ജീര്‍ണിച്ച കെട്ടിടങ്ങള്‍ മൂന്ന് ദിവസത്തിനകം പൊളിക്കും
പൊന്നാനി: അങ്ങാടിയിലെ ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ നഗരസഭ തീരുമാനിച്ചു. മൂന്നു ദിവസത്തിനകം കെട്ടിടങ്ങള്‍ പൊളിക്കാനാണ് നഗരസഭയുടെ തീരുമാനം. അങ്ങാടിയില്‍ ഇന്നലെയും ജീര്‍ണിച്ച കെട്ടിടം തകര്‍ന്നു വീണതോടെയാണ് കെട്ടിടങ്ങള്‍ പൊളിക്കുന്ന കാര്യത്തില്‍ നഗരസഭ കര്ശനടപടിക്കൊരുങ്ങിയത്. ഇക്കാര്യത്തില്‍ ഇനി യാതൊരു വിട്ടുവീഴ്ചക്കില്ലെന്നും കെട്ടിടങ്ങള്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് നഗരസഭാ ചെയര്മാന് മുഹമ്മദ് കുഞ്ഞി പറഞ്ഞു. ഇന്നലെ തകര്‍ന്ന കെട്ടിടയുടമക്കും അതിലെ വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കുമെന്നും ചെയര്മാന് പറഞ്ഞു .
കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പൊന്നാനിയില്‍ മുപ്പതോളം കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. ഒരു മാസം മുന്‍പ് തന്നെ അങ്ങാടിയിലെ ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിക്കാന്‍ നഗരസഭ തീരുമാനമെടുത്തിരുന്നു. ഇതിനായി വ്യാപാരികളുടെയും കെട്ടിടയുടമകളുടെയും യോഗത്തില്‍ തീരുമാനമായിരുന്നു. ഇതു പ്രകാരം ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിക്കാന്‍ നഗരസഭ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ കെട്ടിടങ്ങളില്‍ വ്യാപാരം നടത്തുന്നവരില്‍ നല്ലൊരു പങ്കും ഇതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. ജിര്‍ണിച്ച കെട്ടിടങ്ങള്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഗരസഭ പൊളിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാലും ഇത് യാഥാര്‍ഥ്യമായില്ല. എന്നാല്‍ ഇന്നലെയും കെട്ടിടം തകര്‍ന്നതോടെ ജീര്‍ണിച്ച മറ്റു കെട്ടിടങ്ങള്‍ കൂടി പൊളിക്കാനാണ് നഗരസഭയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."