21 കോടി മുടക്കി മറവന്‍തുരുത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നു
പൂച്ചാക്കല്‍: 21 കോടി രൂപയുടെ പദ്ധതി പ്രകാരമുള്ള ജോലികളാണ് ജപ്പാന്‍ ശുദ്ധജല പദ്ധതിയുടെ പൈപ്പ് പുനഃസ്ഥാപിക്കലിനായി വൈക്കം മറവന്‍തുരുത്തില്‍ നടക്കുന്നത്.നാലു കിലോമീറ്റര്‍ റോഡിലെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇത്രയും തുക ചെലവഴിക്കുന്നത്.
പുതിയ പൈപ്പിന്റെ വില ഉള്‍പ്പെടെ 19 കോടി രൂപ പൈപ്പ് സ്ഥാപിക്കല്‍ പ്രവൃത്തികള്‍ക്കാണ്. പൈപ്പ് പുനഃസ്ഥാപിക്കല്‍ മൂലം മറവന്‍തുരുത്തില്‍ ചെയ്യേണ്ട റോഡ് പുനര്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കും നഷ്ടപരിഹാരങ്ങള്‍ക്കുമായാണ് ബാക്കി തുക നിശ്ചയിച്ചിരിക്കുന്നത്.ചേര്‍ത്തലയിലെ ശുദ്ധജല പദ്ധതി പ്രവര്‍ത്തനങ്ങള്‍ മൂലം മറവന്‍തുരുത്ത് നിവാസികളുടെ യാത്രാ സൗകര്യം ഉള്‍പ്പെടെ ജീവിത ക്രമങ്ങള്‍ തടസപ്പെട്ടിരിക്കുകയുമാണ്.
ഗ്ലാസ് ഫൈബര്‍ റിഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്‌സ്(ജി.ആര്‍.പി) പൈപ്പുകള്‍ മാറ്റി മൈല്‍ഡ് സ്റ്റീല്‍ (എം.എസ്)പൈപ്പുകളാണ് ഇപ്പോള്‍ സ്ഥാപിക്കുന്നത്.ജി.ആര്‍.പിയെക്കാള്‍ വില കൂടുതലാണ് എം.എസ് പൈപ്പുകള്‍ക്ക്. പൊട്ടില്ല എന്ന വിശ്വാസമുണ്ട്.
അതേ സമയം നാട്ടിലെ ഭൂഘടനയ്ക്ക് ജി.ആര്‍.പി പൈപ്പ് അനുയോജ്യമല്ല എന്നു നേരത്തെ ആരോപണം ഉയര്‍ന്നതാണ്.മരുഭൂമി പോലുള്ള സ്ഥലങ്ങളിലാണ് ജി.ആര്‍.പി പൈപ്പ് ഉപയോഗിക്കുന്നത്.പതിവായും അധികമായും വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയില്‍ ജി.ആര്‍.പി പൈപ്പ് സ്ഥാപിച്ചാല്‍ അത് പൊട്ടുന്നതിന് സാധ്യതകള്‍ ഏറെയാണ്.ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മൂലമാണ് ജി.ആര്‍.പി മാറ്റി എം.എസ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്.
500കോടിയോളം രൂപ ചെലവിലാണ് 2011ല്‍ ജപ്പാന്‍ശുദ്ധജല പദ്ധതി തുടങ്ങിയത്.ജപ്പാന്‍ ശുദ്ധജല പദ്ധതിയുടെ പൈപ്പ് പുനഃസ്ഥാപിക്കലില്‍ നീക്കം ചെയ്യുന്ന പൈപ്പുകള്‍ ഇനി ഉപയോഗ ശൂന്യമായതിനാല്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം.
ഗ്ലാസ് ഫൈബര്‍ റിഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്‌സ് (ജി.ആര്‍.പി)പൈപ്പുകള്‍ മാറ്റി മൈല്‍ഡ് സ്റ്റീല്‍ (എം.എസ്)പൈപ്പുകളാണ് ഇപ്പോള്‍ സ്ഥാപിക്കുന്നത്. നീക്കം ചെയ്യുന്ന ജി.ആര്‍.പി പൈപ്പുകള്‍ ഇനി ഒന്നിനും കൊള്ളില്ലാത്ത അവസ്ഥയാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ചു നീക്കം ചെയ്യുമ്പോള്‍ പൊട്ടിയും തകര്‍ന്നുമാണ് ലഭിക്കുന്നത്.
2010ല്‍ ആദ്യ ഘട്ടത്തില്‍ ജി.ആര്‍.പി പൈപ്പ് സ്ഥാപിക്കുമ്പോള്‍ 10കോടി രൂപയോളം ചെലവ് വന്നിട്ടുണ്ട്. അത്രയും തുകയാണ് ഇപ്പോള്‍ നഷ്ടമാകുന്നത്. അടിക്കടി പൈപ്പ് പൊട്ടുന്നതിനാല്‍ തൃപ്തികരമായി ജലവിതരണം നടത്താന്‍ ആയിട്ടുമില്ല. ഇപ്പോള്‍ സ്ഥാപിക്കുന്ന ഇരുമ്പു പൈപ്പുകള്‍ (എം.എസ്)പൊട്ടില്ലെന്നാണ് കരുതുന്നത്. തുരുമ്പ് ഏല്‍ക്കാതിരിക്കാന്‍ പൈപ്പിന് പ്രത്യേക സംരക്ഷണ കവചം തീര്‍ത്തിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."