കരിപ്പൂരിനോടുള്ള വിവേചനം: ഉപവാസം നടത്തി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള വിവേചനം രാഷ്ട്രീയ പ്രേരിതമാണെന്നും എന്‍.ഡി.എ അധികാരത്തില്‍ വന്നശേഷം കരിപ്പൂരിന് അവഗണന മാത്രമാണെന്നും ജനതാദള്‍ (യു) സംസ്ഥാന ജന. സെക്രട്ടറി ഷേയ്ക്ക് പി. ഹാരിസ് പറഞ്ഞു.
ജനതാ പ്രവാസി കള്‍ചറല്‍ സെന്റര്‍ സംസ്ഥാന നേതാക്കള്‍ കരിപ്പൂരില്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുക, ഹജ്ജ് എംപാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കുക, വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം.
ജെ.പി.സി.സി സംസ്ഥാന പ്രസിഡന്റ് വി കുഞ്ഞാലി അധ്യക്ഷനായി. ജന. സെക്രട്ടറി ഷംസാദ് റഹിം, ജെ.ഡി.യു ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, തൃശൂര്‍ ജില്ലാപ്രസിഡന്റ് യൂജിന്‍ മൊറേലി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ.ടി ശ്രീധരന്, ജില്ലാ സെക്രട്ടറി അലിപുല്ലിത്തൊടി, വിദ്യാര്‍ഥി ജനതാ സംസ്ഥാന സെക്രട്ടറി ദാനിഷ് മുഹമ്മദ്, കെ.പി ഫിറോസ്, എം സിദ്ധാര്ഥന്, മേച്ചേരി സൈതലവി, ബക്കര്‍ കിഴിശ്ശേരി സംസാരിച്ചു. എസ് സുനില്ഖാന്, അണിയോത്ത് മുകുന്ദന്, കെ.ടി ദാമോദരന്‍, സി.പി നരേന്ദ്രനാഥ്, സൈദ് അരീക്കോട്, അനില്‍ എം മേനോന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."