പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണവേണമെന്ന്
തൊടുപുഴ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് എല്ലാ മേഖലകളിലുമുള്ള ജനവിഭാഗങ്ങളുടെ പിന്തുണയുണ്ടാകണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി. പറഞ്ഞു.
തൊടുപുഴ എ.പി.ജെ.അബ്ദുള്‍ കലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗവ. സ്‌കൂള്‍ പേരന്റ്‌സ് ഫോറം സംഘടിപ്പിച്ച പ്രഥമ രക്ഷാകര്‍തൃ സമ്മേളനവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
പ്രശ്‌നങ്ങളെ നേരിടാനുള്ള കരുത്ത്, നേതൃപാടവം തുടങ്ങിയവയും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്കാണ് കൂടുതലുള്ളത്. താനും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ചുവളര്‍ന്നയാളാണെന്നും എം.പി. പറഞ്ഞു.
ഗവ. സ്‌കൂള്‍ പേരന്റ്‌സ് ഫോറം ഏര്‍പ്പെടുത്തിയ പ്രഥമ അധ്യാപക അവാര്‍ഡ് പൂമാല ഗവ. ട്രൈബല്‍ സ്‌കൂള്‍ അധ്യാപകന്‍ വി.വി.ഷാജിക്ക് ജോയ്‌സ് ജോര്‍ജ് സമ്മാനിച്ചു.
ജനപ്രതിനിധികള്‍ക്കുള്ള അവാര്‍ഡുകള്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എയും എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ജില്ലാ പൊലിസ് മേധാവി കെ.ബി. വേണുഗോപാലും വിതരണം ചെയ്തു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. സി. രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
ഒന്നാം ക്ലാസില്‍ കൂടുതല്‍ കുട്ടികളെ ചേര്‍ത്ത സര്‍ക്കാര്‍ സ്‌കൂളിനുള്ള അവാര്‍ഡ് ശാന്തിഗ്രാം സ്‌കൂളിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് നല്‍കി.
എസ്.എസ്.എല്‍.സിക്ക് കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയ സ്‌കൂളിനുള്ള അവാര്‍ഡ് കല്ലാര്‍ ഗവ.സ്‌കൂളിന് ടി.ആര്‍. സോമനും എസ്.എസ്.എല്‍.സിക്ക് 100 ശതമാനം വിജയം നേടിയ സ്‌കൂളിനുള്ള അവാര്‍ഡ് മണക്കാട് ബാങ്ക് പ്രസിഡന്റ് വി.ബി. ദിലീപ്കുമാറും നല്‍കി. ജി.എസ്.പി.എഫ്. കണ്‍വീനര്‍ സി.കെ. ലതീഷ്, ബെഫി ജില്ലാ പ്രസിഡന്റ് വി.എസ്. പ്രഭാകുമാരി, സനില്‍ ബാബു, പൊലിസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.കെ. ബൈജു, വി.വി. ഷാജി, കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. കെ.കെ.ഷാജി, സതീഷ് എം., സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു.എന്‍.പ്രകാശ്, പി.എച്ച്. ഇസ്മയില്‍, മഹേഷ് സി.എസ്, വി.പി. പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."