പുഴമുതല്‍ പുഴവരെ തുടങ്ങിയയിടത്തുതന്നെ
ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി ആരംഭിച്ച പുഴ മുതല്‍ പുഴ വരെ പദ്ധതി ഇപ്പോഴും തുടങ്ങിയയിടത്തുതന്നെയാണ്. പദ്ധതിക്കായി സര്‍വേ നടത്തി സ്ഥാപിച്ച കല്ലുകള്‍ പോലും ഇപ്പോള്‍ കാണാനില്ല. ഭാരതപ്പുഴയുടെ സംരക്ഷണം മുഖ്യലക്ഷ്യമാക്കി 2014ലാണ് പുഴമുതല്‍ പുഴവരെ എന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. കുറ്റിപ്പുറം മുതല്‍ തിരുനാവായ വരെ എട്ടരകിലോമീറ്റര്‍ തീരത്ത് ഫലവൃക്ഷങ്ങള്‍ നട്ടുപടിപ്പിക്കുക, മണല്‍ കാടുകള്‍ നീക്കി ഉദ്യോനം നിര്‍മിക്കുക, തീരം കെട്ടി സംരക്ഷിക്കുക, മണല്‍കടത്ത് തടയുക തുടങ്ങിയവയായിരുന്ന പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
10.7 ഏക്കര്‍ പ്രദേശത്ത് 6.39 കോടിരൂപ ചെലവില്‍ പദ്ധതി നടപ്പിലാക്കാനായിരുന്നു പദ്ധതി. എന്നാല്‍ അഞ്ചുലക്ഷം രൂപമാത്രമാണ് പദ്ധതിക്ക് ഇതുവരെയായി ചെലവഴിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. പദ്ധതിക്ക് മുന്നോടിയായി യോഗങ്ങളും സര്‍വേകളും നടന്നെങ്കിലും തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. 1,11,286 രൂപ ചെലവഴിച്ചാണ് പദ്ധതി പ്രദദേശത്ത് സര്‍വേ നടത്തിയരുന്നത്. എന്നാല്‍ ഭാരതപ്പുഴ ഇപ്പോഴും കാടുമൂടി നശിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."