റമദാനില്‍ പഴങ്ങള്‍ക്ക് പൊള്ളുന്ന വില
ഈരാറ്റുപേട്ട: റമദാനില്‍ പഴങ്ങള്‍ക്ക് പൊള്ളുന്ന വില.നോമ്പുതുറകളില്‍ പഴങ്ങള്‍ പ്രധാന ഇനമായതിനാല്‍ ചില പഴങ്ങള്‍ക്ക് വിപണയില്‍ വില ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. മാമ്പഴം, ഈന്തപ്പഴം, നേന്ത്രപ്പഴം എന്നിവയാണ് പ്രധാനമായും ഉയര്‍ന്ന വിലകളില്‍ വിപണി കൈയടക്കുന്നത്.
നേന്ത്രപ്പഴം കിലോക്ക് 60 ആയി.ഞാലിപൂവന്‍ പഴത്തിന് 40 രുപയാണ് വില. ഈന്തപ്പഴവും വിലയില്‍ രാജകീയ പ്രൗഢിയോടെ നിലനില്‍ക്കുകയാണ്.
50രൂപ മുതല്‍ വില തുടങ്ങുന്ന വിദേശയിനം മാമ്പഴങ്ങളാണ് വിപണികള്‍ നിറയെ. ആപ്പിളിന് കിലോയ്ക്ക്് 180 മുതല്‍ 220വരെയാണ് . വില.പൈനാപ്പിളിന് കിലോയ്ക്ക്് 40ആണ് വില. മുന്തിരിയ്ക്ക് 100മുതല്‍ 150 വരെയാണ്. പേരക്കായ്ക്ക് 60രുപ
ആഘോഷവേളകളില്‍ പൊതു വിപണിയില്‍ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്ല. റമദാന്‍, വിഷു, പെരുന്നാള്‍, ക്രിസ്മസ് ഉള്‍പ്പെടെയുള്ള സീസണുകളില്‍ പഴം, പച്ചക്കറി മറ്റു അവശ്യ സാധനങ്ങള്‍ എന്നിവയുടെ വിലകള്‍ കുത്തനെ ഉയരുകയും ആഘോഷനാളുകള്‍ പിന്‍വാങ്ങിയാല്‍ സാധാരണ നിലയിലാവുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.
വിഷുക്കാലത്ത് ഉയര്‍ന്ന പച്ചക്കറികളുടെ വില ആഘോഷം പിന്നിട്ടതോടെ പഴയ നിലയിലേക്കെത്തിയിരുന്നു.
എന്നാല്‍ റമദാന്‍ എത്തിയതോടെപല അവശ്യ സാധനങ്ങളുടെയും വിലകള്‍ വീണ്ടും വില അനിയന്ത്രിതമാവുകയാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ വിപണിയില്‍ മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന ഇടപെടല്‍ ഇപ്പോള്‍ നാമമാത്രമായത് സാധരണക്കാര്‍ക്ക് കനത്ത തിരിച്ചടിയാണു നല്‍കുന്നത് .
ഹോര്‍ട്ടി കോര്‍പ്പേറേഷന്‍ അടക്കുള്ള സംവിധാനങ്ങള്‍ വിപണിയിലിടപെടുമെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും വിപണിയിലെ ഇടത്തരക്കാരുടെ പകല്‍കൊള്ള നിയന്ത്രിക്കാന്‍ അധികൃതര്‍ക്കു സാധിക്കുന്നില്ലന്ന ആക്ഷേപം ഉയരുന്നുണ്ട്.എന്നാല്‍ ഇത് കൊണ്ടൊന്നും വിലക്കയറ്റം പിടിച്ച് നിര്‍ത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."