HOME
DETAILS
MAL
'തെരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്ത്രീകളെ ഒഴിവാക്കണം'
backup
March 22 2017 | 04:03 AM
മലപ്പുറം: കഠിനമായ വേനല്‍ച്ചൂട്, ശുദ്ധജലത്തിന്റെ അപര്യാപ്തത തുടങ്ങിയ പ്രയാസങ്ങള്‍ പരിഗണിച്ച് ഉപതെരഞ്ഞടുപ്പ് ഡ്യൂട്ടിയില്‍നിന്നു വനിതാ ജീവനക്കാരെ പൂര്‍ണമായും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എസ്.ഇ.യു വനിതാ വിങ് വര്‍ക്കിങ് കമ്മിറ്റി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വനിതകളെ ചുമതലപ്പെടുത്തുന്നപക്ഷം ഒരു ബൂത്തില്‍ രണ്ടു വനിതകള്‍ക്കെങ്കിലും ഡ്യൂട്ടി നല്‍കണണെന്നും വിദൂരസ്ഥലങ്ങളില്‍ ഡ്യൂട്ടി ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വനിതാ കണ്‍വീനര്‍ മൈമൂന ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍പേഴ്സണ്‍ സാജിദ പാലേമ്പടിയന്‍ അധ്യക്ഷയായി. ഖമറുന്നീസ മുഹമ്മദ്, പുഷ്പലത, റൈഹാനത്ത്, ഷറിന്, ഹസ്ന അത്തിമണ്ണില്‍, സുബൈദ, ആമിന വണ്ടൂര്‍, മുനീറ, ജമീല സിസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."