ആലുവ ജില്ലാ ആശുപത്രി നവീകരണത്തിനുള്ള പദ്ധതിരേഖ സമര്‍പ്പിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
ആലുവ: ജില്ലാ ആശുപത്രിയില്‍ പുതിയ ഓപറേഷന്‍ തീയറ്ററിന്റെ നിര്‍മാണത്തിനും മറ്റു നവീകരണങ്ങള്‍ക്കുമുള്ള പദ്ധതി രേഖ സമര്‍പ്പിക്കാന്‍ ആശുപത്രി സൂപ്രണ്ടിന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാനുള്ള മുഴുവന്‍ സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു. ആരോഗ്യ വകുപ്പില്‍ നിന്നും രണ്ടരക്കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച ആശുപത്രിയിലെ സി.ടി സ്‌കാന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്‌കാനിങ് സെന്ററിലേക്കുള്ള ഡോക്ടറുടെ സേവനം നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്തിനെ മന്ത്രി ചുമതലപ്പെടുത്തി. പുതിയ തസ്തിക അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് സ്ഥിരം ഡോക്ടറുടെ നിയമനം നടത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി. സെന്ററിന്റെ ബാക്കിയുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പത്തുലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കാമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ചടങ്ങില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 9,82,5000 രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടത്തിയത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രോഗീ സൗഹൃദ ഒ.പി ബ്ലോക്കിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നു. ഇന്നസെന്റ് എം.പിയുടെ ഫണ്ടില്‍ നിന്നും സ്ഥാപിച്ച മാമോഗ്രാം യൂനിറ്റിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു. ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കിയ ജില്ലാ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. ആശുപത്രി മേഖലകളില്‍ ഇനിയും കൂടുതല്‍ തസ്തിതകള്‍ സൃഷ്ടിക്കേണ്ടതുണ്ട്.
സര്‍ക്കാരിന്റെ മുമ്പില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണിത്. പക്ഷേ സര്‍ക്കാര്‍ പിന്നോട്ടു പോകില്ല മുന്നോട്ടു തന്നെ പോകും. പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ആരോഗ്യ വകുപ്പിലെ ഒഴിവുകള്‍ നികത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്ബ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരള മോഹന്‍, ശാരദാ മോഹന്‍, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി മിറ്റ് ടീച്ചര്‍, നഗരസഭാ കൗണ്‍സിലര്‍, ഷൈജി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ അബ്ദുള്‍ റഷീദ്, ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ജില്ല പ്രോ ഗ്രാം ഓഫീസര്‍ ഡോ.മാത്യൂസ് നമ്പേലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."