HOME
DETAILS

കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരേ മുഖംനോക്കാതെ നടപടി: മുഖ്യമന്ത്രി

  
backup
May 21 2018 | 06:05 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d

 

കൊച്ചി: കസ്റ്റഡി മരണം പോലുള്ള പൊലിസ് നടപടികളില്‍ സര്‍ക്കാര്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്‍.ഡി.എഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി രാജേന്ദ്രമൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമീപകാലത്തുണ്ടായ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി വരപ്പുഴ ശ്രീജിത്ത് കസ്റ്റഡിമരണക്കേസ് പേരെടുത്ത് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ക്രമസമാധാനപാലനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. ഇക്കാര്യത്തില്‍ പൊലിസിന്റെ സേവനം എടുത്ത് പറയേണ്ടതുണ്ട്. എന്നാല്‍ ചിലസന്ദര്‍ഭങ്ങളില്‍ സേനയില്‍ ചിലര്‍ നിലവിട്ട് പെരുമാറുന്നു. ഇക്കൂട്ടര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. യു.ഡി.എഫ് ഭരണകാലത്തും കസ്റ്റഡി മരണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ കോടതിയുടെ ഇടപെടലില്ലാതെ അന്ന് നടപടികളുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വതലസ്പര്‍ശിയായ വികസനമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ മേഖലകളിലേക്കും എത്തേണ്ടതുണ്ട്. അഴിമതിമുക്തമായ സംസ്ഥാനമെന്ന ദുഷ്‌പേരില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനായതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്്. പദ്ധതികള്‍ നടപ്പാക്കുന്നതിന് പകരം തറക്കല്ലിട്ടും ഇല്ലാത്ത പദ്ധതി ഉദ്ഘാടനം ചെയ്തും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തികരിക്കും. ദേശീയപാത വികസനം, ഗെയില്‍ വാതക പൈപ്പ് ലൈന്‍, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി കാന്‍സര്‍ സെന്റര്‍ തുടങ്ങിയ സ്വപ്നപദ്ധതികള്‍ ഉടന്‍തന്നെ യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി ഏതെങ്കിലും പദ്ധതിക്ക് തറക്കല്ലിട്ടോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ തറക്കല്ലിട്ടാല്‍ മാത്രം എല്ലാം പൂര്‍ത്തിയായെന്ന ധാരണമാറ്റണമെന്നും പദ്ധതി പൂര്‍ത്തിയാക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിക്ഷേപസൗഹൃദസംസ്ഥാനമല്ലെന്ന കള്ള പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. വന്‍പദ്ധതികള്‍ക്ക് നിക്ഷേപവുമായെത്തുന്നവര്‍ക്ക് പിന്തുണ നല്‍കും. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ ഊന്നല്‍ സര്‍ക്കാരിന്റെ ഏറ്റവും മികച്ച നേട്ടമാണെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. എതിരാളികള്‍ പോലും അംഗീകരിക്കുന്ന നേട്ടങ്ങളുണ്ടാക്കുവാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു, എം.എല്‍.എമാര്‍, എല്‍.ഡി.എഫിലെ മറ്റ് വിവിധകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  10 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  10 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  10 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  10 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  10 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  10 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  10 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  10 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago