രേഖകളില്ലാത്ത 2,30,000 രൂപ പിടികൂടി
പള്ളിക്കല്‍: വാഹനപരിശോധനയ്ക്കിടെ പള്ളിക്കല്ബസാറില്നിന്നു രേഖകളില്ലാത്ത 2,30,000 രൂപ പിടികൂടി.
മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കള്ളപ്പണം, ആയുധം, മദ്യം തുടങ്ങിയവ പിടികൂടാനായി പ്രത്യേകം രൂപീകരിച്ച ഫ്ളെയിങ് സ്കോഡ് സംഘം വിവിധ ഗ്രൂപ്പുകളായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂയിത്.
ഉച്ചയ്ക്കു പന്ത്രണ്ടോടെ കാറില്‍ കൊണ്ടുപോകുകയായിരുന്ന പണമാണ് പിടികൂടിയത്. ഗ്രൂപ്പ് ലീഡര്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.സി സാമുവല്‍, തേഞ്ഞിപ്പലം എ.എസ്.ഐ ഉദയകുമാര്‍, സി.പി.ഒ ഷാജി, വി. ഷൈന്‍, കെ.പി ഷാലു, റാഷിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കാക്കഞ്ചേരി ഭാഗത്തുനിന്നു കൊട്ടപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന കാറിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെത്തിയത്.
പിടിച്ചെടുത്ത പണം കലക്ടറേറ്റില്‍ ഫിനാന്‍സ് വിഭാഗത്തിന് കൈമാറിയതായി പരിശോധനാ സംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."