പ്രതികള്‍ക്കായി പൊലിസ് റെയ്ഡ്
തലശ്ശേരി: പള്ളൂരിലെ സി.പി.എം നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തില്‍ പ്രതികളായവരെ കണ്ടെത്താന്‍ പള്ളൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 500 പേര്‍ക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. ഇതില്‍ 63 പ്രതികളെ തിരിച്ചറിഞ്ഞതായി ഡി.ഐ.ജി സുനില്‍കുമാര്‍ ഗൗതം പറഞ്ഞു. ഇവര്‍ സി.പി.എം പ്രവര്‍ത്തകരാണ്. അന്വേഷണത്തിനായി നിര്‍മിച്ച പ്രത്യേക സംഘമാണ് പ്രതികള്‍ക്കായി റെയ്ഡ് നടത്തുന്നത്. പള്ളൂരിലെ ബി.ജെ.പി ഓഫിസ് തീവപ്പ് നശിപ്പിക്കല്‍, മാഹി തീരദേശ പൊലിസിന്റെ ജീപ്പ് കത്തിക്കല്‍, സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്ത കേസിലാണ് 500 പേര്‍ക്കെതിരേ കേസെടുത്തിരുന്നത്. മെയ് ഏഴിന് രാത്രിയാണ് ബാബു കൊല്ലപ്പെട്ടത്. അറസ്റ്റിലായ നാല് പ്രതികള്‍ക്ക് പുറമെ വധത്തില്‍ പത്തോളം പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കേരള പൊലിസിന്റെ സഹായത്തോടെ കേരളത്തിലും പുതുച്ചേരി പൊലിസ് ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."