ഏഴഴകുള്ള പുണ്യമായി കാട്ടിച്ചിറക്കലിലെ വിവാഹസംഗമം
കെല്ലൂര്‍: കാട്ടിച്ചിറക്കലില്‍ അന്തിയുറങ്ങുന്ന സയ്യിദ് അഹമ്മദ് ജലാലുദ്ധീന്‍ അല്‍ബുഖാരി(റ)യുടെ മഖാം ഉറൂസിന്റെ ഭാഗമായി നടന്ന വിവാഹസംഗമം ഏഴഴകുള്ളതായി.
സമൂഹത്തിലെ നിര്‍ധനരായ ഏഴ് യുവതികളുടെ സ്വപ്നങ്ങള്‍ക്കാണ് മഹല്ല് കമ്മിറ്റിയും മഖാം റിലീഫ് കമ്മിറ്റിയും ചിറക് നല്‍കിയത്.
യുവതികള്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണവും വസ്ത്രങ്ങളും വരന് ഒരുപവന്‍ മഹറും വസ്ത്രങ്ങളുമാണ് കമ്മിറ്റി നല്‍കിയത്. വിവാഹ സംഗമത്തിലെ നിക്കാഹിന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, ഫഖ്‌റുദ്ദീന്‍(മാനു)തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റാശിദ് ഗസ്സാലി കൂളിവയല്‍ ഉല്‍ബോധനം നടത്തി. ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, കെ.സി മമ്മുട്ടി മുസ്‌ലിയാര്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് നടക്കുന്ന ദിക്‌റ് ദുആ മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങളും നേതൃത്വം നല്‍കി. കഴിഞ്ഞ നാലു വര്‍ഷമായി കാട്ടിച്ചിറക്കല്‍ ഉറൂസിനോട് അനുബന്ധിച്ച് വിവാഹ സംഗമം നടക്കാറുണ്ട്.
ഇതുവരെ 20 യുവതികളെ ദാമ്പത്യത്തിലേക്ക് കൈപ്പിടിച്ച് നടത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം ശറഫുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റിക്കും അതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാട്ടിച്ചിറക്കല്‍ മഖാം റിലീഫ് കമ്മിറ്റിക്കുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."