ആയിക്കരയില്‍ മണലെടുപ്പ് നിലച്ചിട്ട് മൂന്നുമാസം
കണ്ണൂര്‍: ആയിക്കരയില്‍ കടലിന്റെ ആഴം കൂട്ടല്‍ പ്രവൃത്തി നിലച്ചിട്ട് മാസങ്ങള്‍. ഹാര്‍ബറില്‍ എത്തിച്ച ഡ്രഡ്ജര്‍ കടല്‍ പ്രക്ഷുബ്ധമായ സാഹചര്യം കണക്കിലെടുത്ത് കരയിലേക്ക് മാറ്റി.
കാലാവസ്ഥ അനുകൂലമല്ലാത്തതിനാലും എടുക്കുന്ന മണല്‍ നിക്ഷേപിക്കാന്‍ സ്ഥലമില്ലാത്തതിനാലും രണ്ടുമാസം മുമ്പേ ഇവിടെ ഡ്രഡ്ജിങ് നിര്‍ത്തിവച്ചിരുന്നു. തീരത്ത് മണല്‍ അടിഞ്ഞുകൂടുന്നതിനാല്‍ നിരവധി ബോട്ടുകളാണ് അപകടത്തില്‍പെട്ടിരുന്നത്.
ഹാര്‍ബറിന് ആഴം കൂട്ടാന്‍ 6.7 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. കരാര്‍ നല്‍കിയിട്ടും കരാറുകാരന് പ്രവൃത്തി ഏറ്റെടുക്കാത്തത് നിരവധി പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. രണ്ടു ഡ്രഡ്ജറുകളാണ് ഇവിടെയുണ്ടായിരുന്നത്. ഒന്ന് തകരാര്‍ കാരണം നേരത്തെ പണിമുടക്കിയിരുന്നു.
രണ്ടാമത്തെ ഡ്രഡ്ജറും ഇപ്പോള്‍ പണി നിര്‍ത്തിയതോടെ ആയിക്കരയില്‍ വീണ്ടും മണല്‍ അടിഞ്ഞുകൂടി ബോട്ടുകള്‍ അപകടത്തില്‍പെടുമോയെന്ന ഭീതിയിലാണ് മത്സ്യതൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."