ആരോഗ്യ വകുപ്പ് അധികൃതരുടെ പരിശോധന; പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി
സുല്‍ത്താന്‍ ബത്തേരി: നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതര്‍ ടൗണിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. സുല്‍ത്താന്‍ ബത്തേരി ടൗണ്‍, ബീനാച്ചി, കെ.എസ്.ആര്.ടി.സി പരിസരം എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ഇന്നലെ രാവിലെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്നും മെസ്സുകളില്‍ നിന്നുമാണ് ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. കോടതിക്ക് സമീപമുള്ള ആശ മെസ്സ്, നാടന്‍ ഭക്ഷണശാല, ദൊട്ടപ്പന്‍കുളം കഫേ ഖത്തര്‍, ബീനാച്ചിയിലെ കെ.കെ മെസ്സ്, ഹോട്ടല്‍ ഷാര്‍ജ, സു.ബത്തേരി-ചുങ്കം റോസ് റസ്റ്റോറന്റ്, കെ.എസ്.ആര്.ടി.സി കാന്റീന് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ ചോറ്, ദിവസങ്ങള്‍ പഴക്കമുള്ള ബീഫ്, ചിക്കന്‍, മീന്‍, തൈര്, പൊറോട്ട, ചപ്പാത്തി തുടങ്ങിയവയാണ് പിടികൂടിയത്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്ത ഹോട്ടലുടമകള്‍ക്ക് നഗരസഭ കനത്ത പിഴചുമത്തുമെന്നും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.പരിശോധനക്ക് എച്ച്.ഐ മോഹന്‍ദാസ്, സിലി ഗോപാലകൃഷ്ണന്, മുഹമ്മദ് ഹനീഫ്, നൗഷാദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."