HOME
DETAILS
MAL
ത്രിദിന ദേശീയ ശില്പശാല ഇന്നാരംഭിക്കും
backup
March 22 2017 | 04:03 AM
മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാംപസില്‍വച്ച് ത്രിദിന ദേശീയ ശില്പശാല സംഘടിപ്പിക്കും. ഗ്രാമീണ ഗോത്രവര്‍ഗ സമൂഹ ശാസ്ത്ര പഠന വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ ആദിവാസി സമുദായ ആചാരക്രമങ്ങളുടെ പ്രാമാണീകരണം എന്ന വിഷയത്തെ ആസ്പദമാക്കി ഇന്നു മുതല്‍ 24 വരെ പവന പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ശില്പശാല. കണ്ണൂര്‍ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. ടി. അശോകന് ഉദ്ഘാടനം ചെയ്യും. ഈ മേഖലയിലെ വിദഗ്ധര്‍ വിഷയത്തെ അധികരിച്ച് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."