സെക്ഷന്‍ ഓഫിസുകളില്‍ ആളില്ലാ കസേരകള്‍ ജില്ലയില്‍ വൈദ്യുതീകരണം 'സമ്പൂര്‍ണമാകില്ല'
കല്‍പ്പറ്റ: വൈദ്യുതി ബോര്‍ഡിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയെ താളം തെറ്റിച്ച് സെക്ഷന്‍ ഓഫിസുകളിലെ ആളില്ലാ കസേരകള്‍. സെക്ഷന്‍ ഓഫിസുകളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതാണ് പദ്ധതി പൂര്‍ത്തീകരണത്തിന് തടസ്സമാകുന്നത്.
ഈമാസം 31നുള്ളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ജില്ലയില്‍ ഇക്കാലയളവിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകില്ല.
വയനാട് ജില്ലയില്‍ നിലവില്‍ മേപ്പാടി, സുല്‍ത്താന്‍ ബത്തേരി (വെസ്റ്റ്), പടിഞ്ഞാറത്തറ, പാടിച്ചിറ, വെള്ളമുണ്‍, കോറോം തുടങ്ങി നിരവധി സെക്ഷന്‍ ഓഫിസുകളിലാണ് അസി. എന്‍ജിനീയര്‍മാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത്.
വൈദ്യുതീകരണ പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കാനും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസുകളുടെ പൂര്‍ണ ചുമതലയും നിര്‍വഹിക്കേണ്ട അസി. എന്‍ജിനീയര്‍മാരുടെ തസ്തിക നികത്താത്തത് മറ്റു ജീവനക്കാരുടെ ജോലി വര്‍ധിപ്പിക്കുന്നതായും ആരോപണമുണ്ട്. അമിത ജോലി ഭാരം കാരണം പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനും കഴിയാത്ത സ്ഥിതിയാണ്. സബ് എന്‍ജിനീയര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരാണ് ഇവിടങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ചുമതല നിര്‍വഹിക്കുന്നത്.
ഇതു കാരണം വൈദ്യുതി തടസ്സം പരിഹരിക്കുന്നതില്‍ കാലതാമസം നേരിടുകയും വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാര്‍ ജോലി ചെയ്യേണ്ടിവരികയാണെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു. അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികക്ക് പുറമേ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, കാഷ്യര്‍, മീറ്റര്‍ റീഡര്‍ തുടങ്ങിയ തസ്തികകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. സെക്ഷന്‍ ഓഫിസുകളില്‍ ആവശ്യത്തിന് ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്നാവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."