ഉത്തര്‍പ്രദേശിലെ 'റോമിയോ' മാര്‍ സൂക്ഷിക്കുക, പൊലിസ് പുറകിലുണ്ട്
ലക്നോ: മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥ് പയ്യെ പയ്യെ പണി തുടങ്ങുന്നു. ആദ്യത്തെ നടപടി അറവുശാലക്കു നേരെയായിരുന്നെങ്കില്‍ ചുമ്മാ കറങ്ങി നടക്കുന്ന 'റോമിയോ'കള്ക്കിട്ടാണ് അടുത്ത പണി. കോളജ്, സ്കൂള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ വായ് നോക്കി നില്‍ക്കുന്നവരെ പിടിച്ച് അകത്തിടാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി പൊലിസ് മിന്നല്‍ പരിശോധന ആരംഭിച്ചു.
കഴിഞ്ഞ ദിവസം ലക്നോവിലെ ഗേള്‍സ് സ്കൂളിന് മുന്നില്‍ നിന്ന് മൂന്ന് പേരെ പൊലിസ് പിടികൂടി ചെദ്യം ചെയ്തു. സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടിയെന്ന് പൊലിസ് മേധാവി ജാവീദ് അഹമദ് പറഞ്ഞു. തെറ്റായ രീതിയില്‍ പിടിയിലാവുന്നവര്ക്കു മേല്‍ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുമെന്നും പൊലിസ് പറഞ്ഞു.
അതേസമയം, യോഗി ആദിത്യ നാഥ് നേരത്തെ നടത്തിയ ലൗജിഹാദിനെതിരായ കാമ്പയിന്റെ ഭാഗമായുള്ളതാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."