കൊച്ചുകടവ്-കണക്കന്‍കടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമായില്ല
മാള: ശോച്യാവസ്ഥയിലായ കൊച്ചുകടവ്-കണക്കന്‍കടവ് റോഡ് നന്നാക്കാനുള്ള ഫണ്ട് അനുവദിച്ച് ആറു മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിക്രമങ്ങള്‍ കാര്യമായി നീങ്ങാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. വി.ആര് സുനില്‍കുമാര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപയാണ് ആറുമാസം മുന്‍പ് അനുവദിച്ചത്.
രണ്ടാഴച മുന്‍പ് മാത്രമാണ് റോഡുപണിയുടെ ഭാഗമായി എസ്റ്റിമേറ്റ് എടുത്തു പോയത്. ഇതിന്റെ പരിശോധന നടത്തി ടെണ്ടര്‍ ക്ഷണിച്ച് ടെണ്ടറാകണമെങ്കില് ഇനിയും ഒന്നര മാസത്തോളമെടുക്കും. മഴക്കാലം തുടങ്ങാനിരിക്കെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാലും റോഡിന്റെ പണി നീണ്ടു പോകാനാണ് സാധ്യത.
നിലവില്‍ തന്നെ പാടെ തകര്‍ന്ന റോഡ് മഴക്കാലം കഴിയുന്നതോടെ കൂടുതല്‍ ശോച്യാവസ്ഥയിലാകും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആവശ്യമായ വീതിയില്‍ സ്ഥലം നല്കിയാല് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
അതിനെ തുടര്‍ന്നു നാട്ടുകാര്‍ ഒത്തുകൂടി 2010 ജൂലൈ അഞ്ചിനാണ് റോഡിന് എട്ടുമീറ്റര്‍ വീതി വരുത്തിയത്. നിലവില്‍ റോഡിന്റെ പല ഭാഗവും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്.
റോഡിനു ആവശ്യമായ വീതി വരുത്തിയെങ്കിലും റോഡ് നിര്‍മാണം പൂര്‍ത്തിയാകാത്തതിനാലും വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാത്തതിനാലും അതിന്റെ ഗുണം അനുഭവിക്കാന്‍ ജനത്തിനായിട്ടില്ല. പല ഭാഗത്തും കുറ്റിക്കാടുകള്‍ നിറഞ്ഞ അവസ്ഥയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."