വിദ്യാഭ്യാസ സെമിനാര്‍ ഇന്ന്
തൃശൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സെമിനാറുകള്‍ക്ക് ഇന്നു തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറില്‍ തുടക്കമാവും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ 'പൊതുവിദ്യാഭ്യാസവും കേരള വികസനവും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആമുഖാവതരണം നടത്തും. ജില്ലാ ആസൂത്രണസമിതി ഗവ. നോമിനി ഡോ. എം.എന്‍ സുധാകരന്‍ വിഷയം അവതരിപ്പിക്കും. തൃശൂര്‍ അര്‍ബന്‍ റിസോഴ്‌സ് സെന്റര്‍ ബ്ലോക്ക് പ്രൊജക്ട് ഓഫിസര്‍ ബെന്നി ജേക്കബ് സെമിനാറില്‍ മോഡറേറ്ററാവും. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, തളിക്കുളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആര്‍ സുഭാഷിണി, കില ഫാക്കല്‍റ്റി ഡോ. പീറ്റര്‍ എം രാജ്, മഞ്ജുള അരുണന്‍ പ്രതികരണങ്ങള്‍ നടത്തും.
തുടര്‍ന്നുള്ള പൊതുചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, കോളജ് അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലാലി ജെയിംസ്, തൃശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ എന്‍.ആര്‍ മല്ലിക സംസാരിക്കും. വൈകിട്ട് ആറിന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം അവതരിപ്പിക്കുന്ന കഥകളി അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."