ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രികന് ലോറി കയറി മരിച്ചു
ഉരുവച്ചാല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രക്കാരന് ലോറി കയറി മരിച്ചു. ഇന്ന് രാവിലെ ഉരുവച്ചാല്‍ മട്ടന്നൂര്‍ റോഡില്‍ നെല്ലുന്നി നെടുവോട്ട് കുനില്‍ 10 മണിയോടെ യാണ് അപകടം. ഉരുവച്ചാല്‍ പഴശ്ശി കാഞ്ഞിരത്തിന്‍കീഴില്‍ പ്രശോബ് (30)ആണ് മരിച്ചത്.
മകളുടെ ഒന്നാം പിറന്നാള്‍ ദിനമായ ഇന്ന് ഭാര്യയും മകള്‍ക്കുമൊപ്പം മട്ടന്നൂരില്‍ അമ്പലത്തില്‍ പോയി തിരിച്ചു വരവെയാണ് അപകടമുണ്ടായത്. പ്രശോബ് സഞ്ചരിച്ച ബൈക്കും മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായി രുന്ന സ്ക്കുട്ടറും തമ്മില്‍ കുട്ടിയിടിച്ചപ്പോള് റോഡിലേക്ക് തെറിച്ചു തെറിച്ചു വീണ് പ്രശോബിന്റെ ദേഹത്ത് പിറകെ എത്തിയ ലോറികയറുകയായിരുന്നു. അപകടത്തില്‍ ഭാര്യയും കുഞ്ഞും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്‍മി ഉദ്യോഗസ്ഥ നാണ് പ്രശോബ്. ഭാര്യ ശ്രുതി ഒരു വയസുള്ള മകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."