HOME
DETAILS

സഫീര്‍ വധം; കേസില്‍ നീതി തേടി നിയമപരമായി മുന്നോട്ടുപോകും: മുസ്‌ലിം ലീഗ്

  
backup
May 21 2018 | 07:05 AM

%e0%b4%b8%e0%b4%ab%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%a4

 

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എം.എല്‍.എയും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എന്‍. ഷംസുദ്ദീന്റെ വസതിയില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ അതിക്രമിച്ച് കയറി സഫീര്‍ വധവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ആക്ഷേപിച്ചത് തികച്ചും ധിക്കാരപരവും, അപലപനീയവുമാണെന്ന് നിയോജക മണ്ഡലം മുസ്‌ലിംലീഗ് നേതൃയോഗം അറിയിച്ചു.
സഫീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. ഇനിയും രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. സംഭവത്തില്‍ തുടക്കത്തില്‍ നടത്തിയ ലോക്കല്‍ പൊലിസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിന്റെ പേരില്‍ മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. തുടര്‍ന്നാണ് കേസില്‍ ഗൂഢാലോചന വകുപ്പായ 120ബി ചേര്‍ക്കുകയും, അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്യുകയും ചെയ്തത്. അന്വേഷണ സംഘത്തിന്റെ അലംഭാവത്തില്‍ മുസ്‌ലിംലീഗ് ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്. ജനാധിപത്യപരമായ സമരവും നടത്തി പ്രതിഷേധത്തിന് തുടക്കം കുറിക്കുകയും ചെയ്തു. കേസില്‍ ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ സമരം ശക്താമാക്കാനും യോഗം തീരുമാനിച്ചു. കേസ് സംബന്ധിച്ച് എം.എല്‍.എയും, മുസ്‌ലിംലീഗ് പാര്‍ട്ടി നേതാക്കന്‍മാരും ഭരണകര്‍ത്താക്കളുമായും, പൊലിസ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്.
പുതിയ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തിലും നിലവില്‍ പാര്‍ട്ടിക്ക് പൂര്‍ണസംതൃപ്തിയില്ല. റിമാന്റില്‍ കഴിയുകയായിരുന്ന പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്കൂട്ടര്‍ ഒത്തുകളിച്ചുവെന്നത് കൊണ്ട് പബ്ലിക് പ്രോസികൂട്ടറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി ഹൈക്കോടതിയില്‍ പുതിയ ഒരു അഡ്വക്കെറ്റിനെ പാര്‍ട്ടി പ്രത്യേകം നിയോഗിച്ചു. കേസിന്റെ വാദം തുടങ്ങുന്നതോടെ ഒരു സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ നടപടിയെടുക്കാനും തീരുമാനമായിട്ടുണ്ട്. ഇതെല്ലാം പാര്‍ട്ടി യോഗങ്ങളില്‍ നേരത്തെ ചര്‍ച്ച ചെയ്തതാണ്.
സംഭവങ്ങള്‍ ഇങ്ങനെയായിരിക്കെ കുന്തിപ്പുഴ ഭാഗത്തെ ഒരു പറ്റം ചെറുപ്പക്കാര്‍ അസംതൃപ്തി പ്രകടിപ്പിച്ച് മണ്ണാക്കാട്ടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡി.വൈ.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൂട്ടി എം.എല്‍.എയുടെ വസതിയില്‍ ചെന്ന് കാണിച്ച കോപ്രാട്ടിത്തരങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.
എം.എല്‍.എയുടെ വസതിയിലേക്ക് ഒരു പറ്റം ആളുകള്‍ അതിക്രമിച്ച് കയറിയതില്‍ മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് കടുത്ത അമര്‍ശവും ദുഖവുമുണ്ട്. ഇതിന് നേതൃത്വം നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ ശക്തമായ നടപടികളെടുക്കാനും യോഗം തീരുമാനിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയതായും അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് നടപടികളെടുക്കാന്‍ മേല്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് യോഗത്തിന്റെ തീരുമാനം. കൂടാതെ നഗരസഭയുടെ 2,3 വാര്‍ഡ് കമ്മിറ്റികള്‍ക്ക് ഇത്തരം ഗൂഢശ്രമങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ പ്രവര്‍ത്തനം മരവിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
സഫീറിന്റെ കൊലപാതകികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും, കുറ്റക്കാര്‍ക്കെതിരേ അര്‍ഹമായ ശിക്ഷ ലഭിക്കുവാനും നിയമപരമായ പരാട്ടമാണ് മുസ്‌ലിംലീഗും എം.എല്‍.എ ഷംസുദ്ദീനും നടത്തി കൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ മനസിലാക്കി സഹകരിക്കണമെന്നും നിയോജക മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സഫീറിന്റെ കൊലപാതക കേസില്‍ നീതി തേടി പാര്‍ട്ടി മുന്നോട്ടുപോവുമെന്നും നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷനായി. എന്‍. ഹംസ, അഡ്വ. ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, സി. മുഹമ്മദ് ബഷീര്‍, എം.പി.എ ബക്കര്‍ മാസ്റ്റര്‍, തച്ചമ്പറ്റ ഹംസ, എം.കെ ബക്കര്‍, മുഹമ്മദലി ആലായന്‍, ഹമീദ് കൊമ്പത്ത്, റഷീദ് മുത്തനില്‍, പുളിക്കല്‍ നാസര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, കറൂക്കില്‍ മുഹമ്മദാലി, ഹുസൈന്‍ കോളശ്ശേരി, അര്‍സല്‍ എരേരത്ത്, അച്ചിപ്ര മൊയ്തു ഹാജി, കൊളമ്പന്‍ ആലിപ്പു ഹാജി, കളത്തില്‍ ഹുസൈന്‍, കെ.സി അബ്ദുറഹിമാന്‍, സി. ഷഫീഖ് റഹിമാന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago