HOME
DETAILS

കല്‍ബുര്‍ഗി റാഗിങ്: കര്‍ണാടക പൊലിസ് അശ്വതിയുടെ മൊഴിയെടുത്തു

  
backup
June 28, 2016 | 7:54 AM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ac%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%bf-%e0%b4%b1%e0%b4%be%e0%b4%97%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d

കോഴിക്കോട്: കല്‍ബുര്‍ഗിയിലെ അല്‍ഖമാര്‍ നഴ്‌സിങ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ക്രൂരമായ റാഗിങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന അശ്വതിയുടെ മൊഴി കര്‍ണാടക പൊലിസ്‌സംഘം രേഖപ്പെടുത്തി.
കല്‍ബുര്‍ഗ് ഡിവൈ.എസ്.പി ജാന്‍വിയുടെ നേതൃത്വത്തിലാണു സംഘം മെഡിക്കല്‍ കോളജിലെത്തി മൊഴിയെടുത്തത്. ദ്വിഭാഷിയുടെ സഹായവും സംഘം ഉപയോഗപ്പെടുത്തിയിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നും ബലമായി ഫിനോള്‍ കുടിപ്പിച്ചുവെന്നുമുള്ള മൊഴി അശ്വതിയും ബന്ധുക്കളും ആവര്‍ത്തിച്ചു. രാവിലെ പത്തരയോടെയെത്തിയ സംഘം വൈകുന്നേരത്തോടെയാണ് മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി മടങ്ങിയത്.
പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും പൊലിസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേസമയം സംഭവം റാഗിങ് തന്നെയാണോയെന്നു പറയാറായിട്ടില്ലെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷം മാത്രമേ വെളിപ്പെടുത്താനാകൂവെന്നും ജാന്‍വി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കര്‍ണാടക പൊലിസിന്റെ ആദ്യസംഘം വ്യാഴാഴ്ച എത്തിയിരുന്നു. രണ്ടാമത്തെ സംഘം ഞായറാഴ്ച എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നലെയാണ് എത്തിയത്. മൊഴി സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നലെ തന്നെ മുഖ്യമന്ത്രിക്ക് കൈമാറി.
കേസിലെ നാലാം പ്രതി ശില്‍പ്പയും കുടുംബവും ഒളിവിലാണെന്ന നിലപാടിലാണ് പൊലിസ് സംഘം. സംഭവത്തിനുശേഷം പെണ്‍കുട്ടി കോളജിലെത്തിയിരുന്നില്ല. ശില്‍പ്പ കേരളത്തില്‍ തന്നെയുണ്ടാകുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കേരള പൊലിസിന്റെ സഹായവും ഇവര്‍ക്കുണ്ട്.
നാലാം പ്രതിക്കായുള്ള അന്വേഷണത്തിനായി കര്‍ണാടക പൊലിസ് സംഘം കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലേക്ക് പോയിരുന്നു. അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന വനിതാ ഡിവൈ.എസ്.പി ജാന്‍വി വൈകാതെ ഏറ്റുമാനൂരിലേക്ക് പോകും. ഏറ്റുമാനൂരിലുള്ള ഉദ്യോഗസ്ഥരോട് അവിടെ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംഭവത്തില്‍ ആരോപണ വിധേയരായ വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള ആലോചനയിലാണ് കോളേജ് അധികൃതര്‍. ഇതു സംബന്ധിച്ച തീരുമാനം അടുത്തദിവസം ചേരുന്ന കോളജിന്റെ മാനേജ്‌മെന്റ് ഗവേണിങ് ബോര്‍ഡ് യോഗത്തിലുണ്ടാകും.

അല്‍ഖമാര്‍ നഴ്‌സിങ് കോളജിന്റെ
അംഗീകാരം
റദ്ദാക്കിയേക്കും


കോഴിക്കോട്: കല്‍ബുര്‍ഗിലെ അല്‍ഖമാര്‍ നഴ്‌സിങ് കോളജിന്റെ അംഗീകാരം റദ്ദാക്കുമെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ പ്രസിഡന്റ് ടി. ദിലീപ്കുമാര്‍ അറിയിച്ചു. നഴ്‌സിങ് വിദ്യാര്‍ഥി അശ്വതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്. 2009ലെ സുപ്രിംകോടതി വിധിയും യു.ജി.സി മാര്‍ഗനിര്‍ദേശവുമനുസരിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിങ് കമ്മിറ്റിയും ആന്റീ റാഗിങ് സ്‌ക്വാഡും നിര്‍ബന്ധമാണെന്നിരിക്കെ അല്‍ഖമാര്‍ നഴ്‌സിങ് കോളേജ് പ്രസ്തുത മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കൗണ്‍സില്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ കോളജിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നതായി വ്യക്തമായാല്‍ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കുന്നത് സംബന്ധിച്ച് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി തീരുമാനമെടുക്കുമെന്നും ദിലീപ്കുമാര്‍ പറഞ്ഞു.
റാഗിങ് തടയാന്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും സംഭവം ഒളിച്ചുവയ്ക്കുകയും ചെയ്ത കോളജ് അധികൃതര്‍ക്കെതിരേ പൊലിസ് നേരത്തെ കേസെടുത്തിരുന്നു.

ശില്‍പയുടെ വീട്ടില്‍
കര്‍ണാടക പൊലിസ് എത്തി

കോട്ടയം: ഗുല്‍ബര്‍ഗ് റാംഗിങ് കേസിലെ നാലാം പ്രതി ശില്‍പ സി.ജോസിനെ തേടി കര്‍ണാടക പൊലിസ് ഇന്നലെ രാവിലെ കോതനല്ലൂര്‍ ചാമക്കാലയിലുള്ള വീട്ടിലെത്തി. എന്നാല്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നതിനാല്‍ ആരെയും കാണാനായില്ല. അയല്‍വാസികളില്‍ നിന്നും വിവരം തേടിയ പൊലിസ് ഇവരുടെ ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് പൊലിസ് സ്ഥലത്ത് എത്തിയത്. കോഴിക്കോട്ടു നിന്നുള്ള കേരളാ പൊലിസും കര്‍ണാടക പൊലിസിനെ സഹായിക്കാനായി കൂടെയുണ്ട്. ഇവര്‍ ശില്പയുടെ ഏതു ബന്ധുവിന്റെ വീട്ടിലേക്ക് പോയതെന്ന് വ്യക്തമായിട്ടില്ല. ഏതാനും ദിവസം കര്‍ണാടക പൊലിസ് വിവിധ പ്രദേശങ്ങളില്‍ അന്വേഷണം നടത്തുമെന്നാണ് വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  11 minutes ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  36 minutes ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  an hour ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  an hour ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  an hour ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  2 hours ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 hours ago
No Image

പാറയിടുക്കില്‍ കുടുങ്ങിയ കുട്ടിയാനയുടെ അമ്മ എത്തിയില്ല; അട്ടപ്പാടിയില്‍ വനപാലകര്‍ ജാഗ്രതയില്‍

Kerala
  •  2 hours ago
No Image

The Fragility of Friendship Amidst State Power: The Story Behind Jacques Gourmelen’s Iconic Frame

International
  •  2 hours ago
No Image

സൗഹൃദങ്ങൾക്കിടയിലെ നോവായി ഫ്രാൻസിലെ തൊഴിലാളി സമരത്തിനിടെ പകർത്തിയ ചിത്രം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചർച്ചയാവുന്നു ┃in-depth

International
  •  2 hours ago