6000 വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കള്‍ ടൂറിസം, പൈതൃക വകുപ്പിന് കൈമാറി
റിയാദ്: തബൂക്ക് നിവാസിയയ സ്വദേശി പൗരന്‍ തന്റെ കൈവശമുണ്ടായിരുന്ന അതി പുരാതന വസ്തുക്കള്‍ സൗഊദി ദേശീയ, ടൂറിസം, പൈതൃക വകുപ്പിന് കൈമാറി. ആറായിരം വര്‍ഷം പഴക്കമുള്ള മനുഷ്യരൂപം കൊത്തിവെച്ച മീസാന്‍ കല്ലാണ് മുഹമ്മദ് അല്‍ബലവി ടൂറിസം, ദേശീയ പൈതൃക വകുപ്പിന് കൈമാറിയത്. ഇതിന് 88 കിലോ തൂക്കമുണ്ട്.
ഈയിനത്തില്‍പെട്ട നാലു പുരാവസ്തുക്കള്‍ നേരത്തെ തന്നെ ടൂറിസം, ദേശീയ പൈതൃക വകുപ്പിന്റെ പക്കലുണ്ട്. അതിപുരാതന കാലത്തെ പല വിധ അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. കൂടാതെ, സഊദിക്ക് പുറമെ ഇത്തരത്തില്‍ പെട്ട പുരാവസ്തുക്കള്‍ വടക്കുപടിഞ്ഞാറന്‍ സൗദിയിലും ജോര്‍ദാനിലും യെമനിലും കണ്ടെത്തിയിട്ടുണ്ട്.
സഊദി ദേശീയ പുരാവസ്തു കേന്ദ്രത്തിന് മുതല്‍ കൂട്ടാവുന്ന ഇത് കൈമാറിയ സ്വദേശിയുടെ നടപടിയെ സഊദി പുരാവസ്തു വകുപ്പ് പ്രശംസിച്ചു. ചടങ്ങില്‍ ടൂറിസം, ദേശീയ പൈതൃക വകുപ്പ് മേധാവി സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുഹമ്മദ് അല്‍ബലവിക്ക് പാരിതോഷികവും സര്‍ട്ടിഫിക്കറ്റും കൈമാറി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."