ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി നിര്‍വഹണ പ്രഖ്യാപനം ഇന്ന്
ഒറ്റപ്പാലം: പ്രതീക്ഷകള്‍ക്ക് ചിറകുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റപ്പാലത്ത് ഇന്ന് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ നിര്‍വഹണ പ്രഖ്യാപനം നടത്തും. ഭാരതപ്പുഴയിലെ കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കണമെന്ന ആവശ്യവും ശക്തമാണ്. പാലക്കാട് ജില്ലാ പഞ്ചായത്തും ഹരിത കേരളം മിഷനും സംയുക്തമായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി ഏറെ നല്ല പ്രതീക്ഷകളാണ് നല്‍കുന്നത്. വരാനിരിക്കുന്ന തലമുറകള്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതിയുമായാണ് പുനരുജ്ജീവന പദ്ധതിയെ പൊതുസമൂഹം കാണുന്നത്.
സര്‍ക്കാറുകള്‍ മാറുമ്പോള്‍ പദ്ധതികളിലും മാറ്റം വരുന്നത് ഇത്തരം പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരും. ജലസംരക്ഷണം നിര്‍വഹിക്കേണ്ട തിന്ന് പകരം വര്‍ധിച്ചുവരുന്നത് പുഴകളിലും, തോടുകളിലും കൈയേറ്റങ്ങളാണ്. ഇവ കണ്ടെത്തി തിരിച്ചുപിടിക്കണമെന്ന് വാദം ശക്തമാണ്. കൈയേറ്റങ്ങളും മാലിന്യങ്ങള്‍ തള്ളുന്നതും ഭാരതപ്പുഴയെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്. പ്രകൃതി വിഭവ പരിപാലനം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണെന്ന് പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭാരതപ്പുഴയിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരിക്കുകയാണ്. ഇതിനെതിരേ യാതൊരു നടപടിയും അധികൃതര്‍ എടുത്തിട്ടില്ല. സ്വകാര്യ ആശുപത്രികളുടേതടക്കം ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ നിളയിലേക്ക് തള്ളുന്നത് പട്ടാമ്പിയിലാണ്. പരിസ്ഥിതി സ്‌നേഹികള്‍ ഒട്ടേറെ നിള സംരക്ഷണത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയെങ്കിലും ഒന്നും തന്നെ ഫലവത്തായില്ല.
ഒറ്റപ്പാലം കിഴക്കെ തോടിന്റെ വീതി പരിശോധിച്ചാല്‍ തന്നെ കൈയേറ്റങ്ങള്‍ വ്യക്തമാവും.ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന ഒട്ടനവധി പോഷകനദികളിലും, തോടുകളിലും ചെറിയതു മുതല്‍ വലിയതു വരെയുള്ള കൈയേറ്റങ്ങള്‍ നിരവധിയാണ്.
കണ്ണിയംപുറം തോടിലേക്ക് തള്ളുന്ന മാലിന്യങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. സംസ്ഥാന പാതയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തുള്ള ഇത്തരം ചെയ്തികളും അധികൃതരുടെ കണ്‍മുന്നില്‍ തന്നെയാണ് നടക്കുന്നത്. ജലസംരക്ഷണത്തിനായി പ്രാദേശിക തലങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഉപയോഗിച്ച് ചെയ്ത പ്രവൃത്തികളായ കിണര്‍, കുളം നിര്‍മാണം, തോടുകളിലെ താത്കാലിക തടയണകള്‍, കയര്‍ഭൂവസ്ത്രം വിരിക്കല്‍ തുടങ്ങിയവ ഏറെ പ്രയോജനപ്പെട്ടതായിരുന്നു.
ഈ കാലയളവില്‍ ജില്ലയില്‍ 608 കുളങ്ങളും, 1,663കിണറുകളും പുതുതായി നിര്‍മിച്ചു. 938 കിണറുകള്‍ റീച്ചാര്‍ജ് ചെയ്തു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളില്‍ ജലസംരക്ഷണം സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി 107 ഭാരതപ്പുഴ ക്ലബ്ബുകള്‍ രൂപീകരിച്ചിരുന്നു.
പശ്ചിമഘട്ട ത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഭാരതപ്പുഴ കേരളത്തില്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലയും അടക്കം 209 കിലോമീറ്ററും താണ്ടിയാണ് അറബിക്കടലില്‍ എത്തുന്നത്. ആയതിന്നാല്‍ ഭാരതപ്പുഴയുടെ പുനരുജ്ജീവന പദ്ധതിക്ക് നിര്‍വഹണത്തിന് മൂന്നു ജില്ലകളുടെയും ഏകോപന പ്രവര്‍ത്തികളാണ് വേണ്ടത്. പാലക്കാട് ജില്ലാ പഞ്ചായത്ത് നഗരസഭ ഉള്‍പ്പെടെ 109 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഹരിത കേരള മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭാരതപ്പുഴ ശോഷണം നിമിത്തം നഷ്ടമാകാന്‍ ഇടയുള്ള സാമ്പത്തികസാമൂഹിക പ്രക്രിയയുടെ വീണ്ടെടുപ്പ് സാധ്യമാക്കാന്‍ കൂട്ടായി തീരുമാനിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും സര്‍ക്കാര്‍ ഉത്തരവുകളിലൂടെ ഇത്തരം പദ്ധതി നടപ്പിലാക്കിയാല്‍ മാത്രമേ ഭാരതപ്പുഴ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുകയുള്ളൂ.
ശുചിത്വ മിഷന്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യ വകുപ്പ് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത് മാത്രമേ വീണ്ടെടുപ്പ് സാധ്യമാകുന്നത്. റവന്യൂ വകുപ്പ് പാതയോരങ്ങളില്‍ കണ്ടെത്തുന്ന കൈയേറ്റങ്ങളെ ക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് തോടുകളിലും, പുഴയുടെ തീരത്തും കൈയേറ്റങ്ങള്‍.
റവന്യൂരേഖകള്‍ വച്ച് പരിശോധനകള്‍ നടത്തണമെന്നും തോടുകളുടെയും, പുഴകളുടെയും കൈയേറ്റങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനും തിരിച്ചുകൊണ്ടുവരാനും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."