സഊദിയില്‍ ദുരിതത്തിലായ 29 തൊഴിലാളികളെ രക്ഷിക്കാന്‍ എംബസിക്ക് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം
റിയാദ്: സഊദിയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തിലായതായി റിപ്പോര്‍ട്ട്. തെലുങ്കാന സ്വദേശികളായ 29 തൊഴിലാളികള്‍ രണ്ടാഴ്ചയായി ഭക്ഷണമോ മറ്റു അവശ്യ വസ്തുക്കളോ ലഭിക്കാതെ ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ അടിസ്ഥാഥാനത്തില്‍ സഊദിയിലെ ഇന്ത്യന്‍ അംബാസിഡറോട് വേണ്ട അടിയന്തിരനടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടിട്ടുണ്ട്.
അല്‍ ഹാജിരി കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഇപ്പോള്‍ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയിലാണ് ദുരിതത്തില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവര്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ മറ്റു അവശ്യ വസ്തുക്കളോ ലഭിക്കാതെ ദുരിതക്കയത്തിലാണ്.
തെലങ്കാന പ്രവാസി കാര്യ മന്ത്രി കെ ടി രാമ റാവുവാണ് ദുരിതകഥ സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. 'ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടികള്‍ ഉടന്‍ കൈകൊള്ളണമെന്നും ഉടന്‍ എനിക്കും കെ ടി രാമ റാവുവിനും റിപ്പോര്‍ട്ട് കൈമാറണമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ത്യന്‍ അംബാസിഡര്‍ അഹ് മദ് ജാവേദിനയച്ച ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. കമ്പനിയില്‍ നിന്നും നാട്ടിലേക്ക് കയറ്റി വിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ വന്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ടതായും രാമ റാവു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."