വിതരണത്തിന് തയാറായി വൃക്ഷത്തൈകള്‍
കരൂപ്പടന്ന: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതി പ്രകാരം ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യുന്നതിനായി കോണത്തുകുന്നില്‍ വൃക്ഷത്തൈകള്‍ തയാറായി. സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ചാലക്കുടി റെയ്ഞ്ചിന് കീഴിലുള്ള കോണത്തുകുന്നിലെ നഴ്‌സറിയിലാണ് വൃക്ഷത്തൈകള്‍ തയ്യാറാക്കിയിരിക്കുന്നത്.
പ്രാദേശികമായി വൃക്ഷത്തൈകള്‍ തയാറാക്കണമെന്ന വനം വകുപ്പിന്റെ തീരുമാനപ്രകാരമാണിത്. മഹാഗണി, നീര്‍മരുത്, സീതപ്പഴം, കണിക്കൊന്ന, നെല്ലി തുടങ്ങിയ ഇനങ്ങളില്‍പെട്ട വൃക്ഷ തൈകളാണുള്ളത്. ആവശ്യക്കാര്‍ക്ക് തൈ ഒന്നിന് 17 രൂപ നിരക്കില്‍ ലഭ്യമാണ്.
ജനാധിപത്യ സംരക്ഷണ സദസ്
വടക്കാഞ്ചേരി: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പിനു ശേഷം നടന്ന ഗവര്‍ണറുടെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെയും ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെയും യൂത്ത് കോണ്‍ഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നംപറമ്പില്‍ പ്രതിഷേധ പ്രകടനവും ജനാധിപത്യ സംരക്ഷണ സദസും സംഘടിപ്പിച്ചു. തെക്കുംകര പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.ജെ രാജു ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിന്‍സ് മീന്‍പുഴ അധ്യക്ഷയായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് പുത്തൂര്‍, സ്റ്റാലിന്‍ പൂമല, വിനയന്‍ പൂവന്തറ, വി.ആര്‍ ശ്രീകാന്ത്, സി.വി വിജയന്‍, കെ.ആര്‍ സന്ദീപ്, കെ.യു നിധിഷ്, അനൂപ് തോമസ്, വി.പി സന്തോഷ്, എ.ഡി തോമസ്, ജോണി ചിറ്റിലപ്പിള്ളി, വര്‍ഗീസ് വാകയില്‍, ഇ.ജി ജോജു, ജിബിന്‍ ജോണ്‍സന്‍ സംസാരിച്ചു.
കുടംബ സദസുകള്‍ക്ക് തുടക്കമായി
കുന്നംകുളം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലമീന്‍ കോട്ടോല്‍ റെയ്ഞ്ച് 35-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള കുടംബ സദസുകള്‍ക്ക് തുടക്കമായി. റംസാന്‍ മാസത്തില്‍ നടത്തിവരുന്ന കുടുംബ സദസിന്റെ ഉദ്ഘാടനം കോട്ടോല്‍ തര്‍ബിയ്യത്തുല്‍ ഇസ്്‌ലാം മദ്‌റസയില്‍ നടന്ന പരിപാടിയില്‍ ഹഖീം ദാരിമി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡന്റ് സൈതലവി ഫൈസി അധ്യക്ഷനായി.
അബ്ദുള്‍ ഖാദര്‍ ദാരിമി ഗുരുവായൂര്‍ പഠന ക്ലാസിന് നേതൃത്വം നല്‍കി. റെയ്ഞ്ച് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഹഖീം ദാരിമി, സെക്രട്ടറി സലാം മൗലവി, മൊയ്തുണ്ണി ഹാജി പെരുന്തിരുത്തി, ഇ.എം കുഞ്ഞിമോന്‍ഹാജി, ഇ.എം മൊയ്തുണ്ണി ഹാജി, വി.സി കുഞ്ഞിപ്പ, എം.കെ ഫസലു, അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."