HOME
DETAILS
MAL
ജിഷ്ണുവിന്റെ അമ്മയ്ക്കെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ
backup
March 22 2017 | 10:03 AM
തിരുവനന്തപുരം: ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കെതിരായ പരാതിയില്‍ ജിഷ്ണുവിന്റെ അമ്മക്കെതിരെ നിയമനടപടി ആലോചിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ.
ജസ്റ്റിസ് എബ്രഹാം മാത്യുവിനെതിരായ പരാതി അടിസ്ഥാനരഹിതമാണ്. നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മക്ക് നോട്ടിസ് അയക്കും. മറുപടി തൃപ്തികരമല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു.
നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്റെ അറസ്റ്റില്‍ പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യുവിന് നെഹ്റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് ജിഷ്ണുവിന്റെ അമ്മ മഹിജ ആരോപിച്ചത് .ജഡ്ജിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇവർ ചീഫ് ജസ്റ്റിസിനു പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതാണ് ബാര്‍ കൗണ്‍സിലിനെ ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."