HOME
DETAILS
MAL
തീവ്രവാദ പ്രവര്‍ത്തനം ഒഴികെയുള്ള കുറ്റകൃത്യങ്ങളില്‍ വധശിക്ഷ ഒഴിവാക്കാന്‍ ശുപാര്‍ശ
backup
March 22 2017 | 11:03 AM
ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങളൊഴികെയുള്ള കുറ്റകൃത്യങ്ങളില്‍ വധശിക്ഷ ഒഴിവാക്കണമെന്ന് നിയമ കമ്മീഷന്‍ ശുപാര്‍ശ.
രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരകാര്യ സഹമന്ത്രി അന്‍സ്‌രാജ് ഗംഗാറാം അഹിര്‍ ആണ് ഒരു ചോദ്യത്തിനുത്തരമായി ഇക്കാര്യം പറഞ്ഞത്.
2015 ല്‍ നിയമ കമ്മിഷന്റെ 262-ാം റിപ്പോര്‍ട്ടില്‍ തീവ്രവാദ കേസുകള്‍ ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
വിഷയത്തില്‍ അഭിപ്രായം ആരായുന്നതിനായി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."