ഇവിടെ ഇവ വെറും കഴുതകളല്ല; വില ഒരു ലക്ഷം വരെ
കൗശംബി (ഉത്തര്‍പ്രദേശ്): നമ്മുടെ നാട്ടിലെ കാലിച്ചന്തകള്പോലെയാണ് ഉത്തര്‍പ്രദേശിലെ കഴുതച്ചന്ത. ഗര്ദ്ദാബ് മേള എന്നറിയപ്പെടുന്ന ഈ ചന്തയില്‍ മേല്‍ത്തരം കഴുതകളെ വന്‍ വിലകൊടുത്താണ് ആളുകള്‍ സ്വന്തമാക്കുന്നത്.
കഴുതകള്‍ 'ചൂടപ്പംപോലെ' വിറ്റുപോകുന്ന ഈ ചന്ത വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് നടത്തുന്നത്.
വിവിധ നിറങ്ങള്‍ അണിയിച്ചു സുന്ദരികളും സുന്ദരന്മാരും ആക്കി നിര്‍ത്തുന്ന കഴുതകളാണ് മേളയിലെ പ്രധാന ആകര്‍ഷണം. കുതിരകളും കോവര്‍ കഴുതകളും കൂട്ടത്തില്‍ വില്പനയ്ക്കുണ്ടാകും.
അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം രൂപവരെയാണ് ചില ലക്ഷണമൊത്ത കഴുതകള്‍ക്കു വില.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ധാരാളം ആളുകളാണ് കഴുതകളെ വിലയ്ക്കു വാങ്ങുന്നതിനായി ഇവിടെ എത്താറുള്ളത്. കഴുതകള്‍ക്കു തീറ്റ നല്കിയാല് ഉദ്ദിഷ്ടകാര്യം സാധിക്കും എന്ന വിശ്വാസവും ഇവിടെയുണ്ട് . അതുകൊണ്ടു തന്നെ തീറ്റ കൊടുക്കുന്നതിനായി വന്‍ തിരക്കാണ് മേളയില്‍.
മൂന്നു ദിവസമായി നടന്ന മേള ഇന്നു സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."