ജാമിഅ ഓണ്‍ലൈന്‍ പ്രോഗ്രാമിന് പ്രവാസികള്‍ക്കിടയില്‍ വലിയ സ്വീകാര്യത
റിയാദ്: പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആരംഭിക്കുന്ന ദ്വിവത്സര ഇസ്‌ലാമിക് ഓണ്‍ലൈന്‍ പ്രോഗ്രാമിന് നാട്ടിലും പ്രവാസികള്‍ക്കിടയിലും സ്വീകാര്യത വര്‍ധിക്കുന്നു.
ഏപ്രില്‍ മാസം ആരംഭിക്കുന്ന കോഴ്‌സിന് ഇതിനകം തന്നെ ഒട്ടേറെ പഠന കേന്ദ്രങ്ങളും റീജിയനല്‍ സെന്ററുകളും ഒരുങ്ങിക്കഴിഞ്ഞു. മദ്‌റസാ പ്രായം കഴിഞ്ഞ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെ തുടര്‍ പഠനം സാധ്യമാക്കുന്നു എന്നാണ് ഈ ബഹുജന വിദ്യാഭ്യാസ പദ്ധതിയുടെ പ്രത്യേകത. കോഴ്‌സിന്റെ പ്രചരണാര്‍ഥം വിവിധ ഗള്‍ഫ് രാജ്യങ്ങളിലും രാജ്യത്തിന്റെ വിവിധ മേഖലകളിലും കാംപയിനുകള്‍ നടന്നു വരുന്നുണ്ട്. സഊദി അറേബ്യയിലെ പഠനകേന്ദ്രങ്ങളിലെ പഠിതാക്കളുടെ റജിസ്‌ട്രേഷന്‍ ഉദ്ഘാടനം റിയാദില്‍ നടന്ന ചടങ്ങില്‍ വച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
സൈതലവി ഫൈസി പനങ്ങാങ്ങര, മുഹ്‌യുദ്ദീന്‍ മാള, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അബൂബക്കര്‍ ഫൈസി മലയമ്മ, ശംസുദ്ദീന്‍ ഹുദവി ചങ്ങരംകുളം, സുഹൈല്‍ ഹുദവി വെളിമുക്ക്, ശാഫി ഹാജി ഓമച്ചപ്പുഴ, ശിഹാബ് വേങ്ങൂര്‍, റഫീഖ് ഫൈസി പള്ളിപ്പുറം, അലി തെയ്യാല പ്രസംഗിച്ചു. യു.എ.ഇ യിലെ വിവിധ കേന്ദ്രങ്ങളുടെ റജിസ്‌ട്രേഷന്‍ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സഅദ് ഫൈസി ചുങ്കത്തറ, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ പാങ്ങ്, കുഞ്ഞു മുസ്‌ലിയാര്‍ ഫൈസി, യൂസുഫ് ദാരിമി, സലീം ദാരിമി, അബദുല്‍ കരീം പ്രസംഗിച്ചു.
എസ്. കെ. എസ് . എസ്. എഫ് ബംഗളൂരു ചാപ്റ്ററിന്റെ കീഴില്‍ ആരംഭിക്കുന്ന സെന്ററിലെ റജിസ്‌ട്രേഷന്‍ ഉദ്ഘാടനം എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. ബംഗളൂരു എസ്.വൈ.എസ് പ്രസിഡന്റ് സിദ്ദീഖ് തങ്ങള്‍, ലത്തീഫ് ഹാജി, അസ്‌ലം ഫൈസി കോണോംപാറ, കോഴ്‌സ് കോഓര്‍ഡിനേറ്റര്‍ ഹമീദ്, സാബിത്ത് പ്രസംഗിച്ചു. ബംഗളൂരു കെ.എം.സി.സിക്ക് കീഴില്‍ ആരംഭിക്കുന്ന സെന്ററിലെ റജിസ്‌ട്രേഷന്‍ ഉദ്ഘാടനം ഹോട്ടല്‍ സീഷെല്‍ ഓഡിറ്റോറിയത്തില്‍ ഡോ. പി.സി ജാഫര്‍ ഐ.എ.സ് നിര്‍വഹിച്ചു.
കെ.എം.സി.സി. പ്രസിഡന്റ് ടി.ഉസ്മാന്‍ അധ്യക്ഷനായി. ജാമിഅ ജൂനിയര്‍ കോളജ് പ്രിന്‍സിപ്പല്‍ അന്‍വര്‍ ഫൈസി രാമനാട്ടുകര പദ്ധതി വിശദീകരണം നടത്തി. കുഞ്ഞുമുഹമ്മദ് ലത്വീഫി, പി.മൊയ്തീന്‍ ലോയര്‍ വേള്‍ഡ്, നാസര്‍ നീലസന്ദ്ര, റശീദ് മൗലവി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം.കെ.നൗഷാദ് സ്വാഗതവും സെക്രട്ടറി നാസര്‍ യശ്വന്തപുരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."