സുമനസുകളുടെ കാരുണ്യം തേടി അനില്‍കുമാര്‍
പന്മന: നാല് വര്‍ഷം വിദേശത്ത് ജോലി ചെയ്ത് വന്ന പ്രവാസി ജീവിക്കാനായി സുമനസുകളുടെ കാരുണ്യം തേടുന്നു. പന്മന മുല്ലക്കേരി അനിലാലയത്തല്‍ ജി.അനില്‍കുമാറാണ് ഇരു വൃക്കകളും തകരാറിലായതോടെ ജോലി മതിയാക്കി നാട്ടിലേക്ക് എത്തിയത്.
ഈ കുടുംബനാഥന് ഒരു വൃക്ക നല്‍കാന്‍ തയാറായി സഹോദരി തയാറാണ്. എന്നാല്‍ അതിന് വേണ്ടുന്ന തുക കണ്ടെത്താന്‍ കഴിയാതെ ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് അനില്‍കുമാര്‍.
മണലാര്യണ്യത്തില്‍ ജോലി ചെയ്ത് കിട്ടിയ പണം വീട്ടില്‍ അയച്ച് കൊടുത്തിരുന്ന ഇദ്ദേഹം വീട്ടിലെത്തിയതോടെ മുന്നോട്ടുള്ള ജീവിതവും ദയനീയാവസ്ഥയിലാണ്.
കുടംബത്തിന്റെ അവസ്ഥയോര്‍ത്ത് വാര്‍ഡംഗം ഇടപെട്ട് നീണ്ടകര താലൂക്കാശുപത്രിയില്‍ ഡയാലിസ് ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി കിട്ടിയത് രണ്ട് ദിവസത്തിന് മുന്‍പാണ്. ഇപ്പോള്‍ ഇത് ഒരു ആശ്വാസമായിരിക്കുകയാണ് അനില്‍കുമാറിനും ഭാര്യ ഷീബക്കും.
സുമനസുകള്‍ കനിഞ്ഞാല്‍ ഒരു വൃക്കയെങ്കിലും മാറ്റി വെച്ചാല്‍ കടബാധ്യതകള്‍ തീര്‍ക്കാമെന്ന വിശ്വസത്താലാണ് മക്കളായ അനിലയും അനന്തവും. ബാങ്ക് ഓഫ് ഇന്ത്യ പന്മന ബ്രാഞ്ചില്‍ അനില്‍കുമാറിന് വേണ്ടി സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍ 847210100002745. ഐ.എഫ്.എസ്.സി കോഡ് BKID 0008472. ഫോണ്‍ 7025241719, 9526278970.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."