HOME
DETAILS
MAL
ഇറച്ചിക്കോഴി വില; ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതായി പരാതി
backup
May 21 2018 | 07:05 AM
കരുനാഗപ്പള്ളി: താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കോഴി വ്യാപാര സ്ഥാപനങ്ങളില്‍ ഇറച്ചിക്കോഴി വില കുത്തനെ കൂട്ടി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി പരാതി. റമദാന് മാസം ആയതോടെ ഇറച്ചിക്കോഴിക്ക് ആവിശ്യക്കരുടെ എണ്ണം വര്‍ധിച്ചതോടെയാണ് വാങ്ങാന്‍ വരുന്ന ആവശ്യക്കാരെ അമിത വില ഈടാക്കി ചൂഷണം ചെയ്യുന്നത്. കഴിഞ്ഞ മാസം ഒരു കിലോ കോഴി ഇറച്ചി 90 മുതല്‍ 100 രൂപ വരെ വിലയുണ്ടയിരുന്നു.
ഈ മാസം തുടങ്ങിയതോടെ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഇറച്ചിക്കോഴി വില്പന നടത്തുന്ന കടക്കാര് അമിത വിലയാണ് ഈടാക്കുന്നത്. ഒരു കിലോ ഇറച്ചിക്കോഴിക്ക് കഴിഞ്ഞ ദിവസം താലൂക്കില്‍ വില്പന നടത്തിയത് 132 രൂപ മുതല്‍ 140 രൂപ വരെ ഈടക്കിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."