സര്‍ക്കാരിന്റെ വാര്‍ഷികം; പ്രദര്‍ശന വാഹനത്തിന്റെ പര്യടനം സമാപിച്ചു
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് സജ്ജീകരിച്ച പ്രദര്‍ശന വാഹനത്തിന്റെ കൊല്ലം ജില്ലയിലെ പര്യടനം സമാപിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ചേര്‍ന്ന് പ്രദര്‍ശന വാഹനത്തെ സ്വീകരിച്ചു.
കൊട്ടിയത്ത് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ വത്സല, അമ്പിളി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ചവറയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി പിള്ളയുടെ നേതൃത്വത്തില്‍ പ്രദര്‍ശന വാഹനത്തെ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് കെ.എ നിയാസ്, ബി.ഡി.ഒ പ്രസന്നന്‍ പിള്ള പങ്കെടുത്തു.
കരുനാഗപ്പള്ളിയില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ രവീന്ദ്രന്‍പിള്ള സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി. കൗണ്‍സലര്‍ സി. വിജയന്‍പിള്ള, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ജയസിംഹിന്‍ പങ്കെടുത്തു.
കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റാന്‍ഡില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബി. ശ്യാമളാമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍ ഉദഘാടനം ചെയ്തു. എഴുകോണ്‍ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രന്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ എം.എസ് അനില്‍കുമാര്‍ പങ്കെടുത്തു.
ഭരണിക്കാവില്‍ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് നിമിഷ സജീവ്, ബി.ഡി.ഒ അബ്ദുല്‍ സലാം പങ്കെടുത്തു.
ഓച്ചിറയില്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. മജീദ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ബി.ഡി.ഒ ആര്‍. അജയകുമാര്‍, ബി. സുരേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."