വടകരയില്‍ കുഴല്‍പ്പണ വേട്ട: പത്ത് ലക്ഷം രൂപയുമായി യുവാവ് പിടിയില്‍
വടകര: പത്ത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവിനെ വടകര ഡിവൈ.എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസ് അറസ്റ്റ് ചെയ്തു. മയ്യന്നൂരിലെ അരക്കുളങ്ങര സ്വദേശി എടോളി ഹൗസില്‍ അബ്ദുല്‍സലാം(39)നെയാണ് പിടികൂടിയത്. വില്യാപ്പള്ളിയിലെ മലയില്‍ താജുദ്ദീന് എന്നയാള്‍ക്ക് നല്‍കാനാണ് പണം എത്തിച്ചതെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പിയും സംഘവും താജുദ്ദീന്റെ വീട് റെയ്ഡ് ചെയ്തു. റെയിഡില്‍ കോടികളുടെ കുഴല്‍പ്പണ ഇടപാട് രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
കോഴിക്കോടുള്ള ജ്വല്ലറി ഉടമ കൊച്ചുവിന്റെ കൈയില്‍ നിന്നാണ് പണം വാങ്ങിയതെന്നും ഇത് താജുദ്ദീന് എന്നയാള്‍ക്ക് എത്തിക്കണമെന്നുമാണ് തന്നോട് പറഞ്ഞതെന്ന് അബ്ദുല്‍സലാം പൊലിസിനോട് വെളിപ്പെടുത്തി.
ഏകദേശം 5 വര്‍ഷത്തോളമായി താന്‍ പണം വിതരണം ചെയ്തു വരികയാണെന്ന് അബ്ദുല്‍സലാം പറഞ്ഞതായി ഡിവൈ.എസ്.പി പറഞ്ഞു. സംഭവത്തില്‍ കോഴിക്കോടുള്ള ജ്വല്ലറി ഉടമ കൊച്ചു, താജുദ്ദീന് എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും.
പ്രതിയേയും പണവും കോടതിയില്‍ ഹാജരാക്കിയ ശേഷം എന്‍ഫോഴ്സ്മെന്റിനും ആദായ നികുതി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."