രോഗ നിര്‍ണയവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാംപും സംഘടിപ്പിച്ചു
നിലമ്പൂര്‍: ജനമൈത്രി എക്സൈസ് സ്ക്വാഡ് ചാലിയാര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ലഹരിവര്‍ജന മിഷന് 'വിമുക്തി' പദ്ധതിയില്‍ ഉള്‍പ്പെടുത്തി മതില്‍മൂല ഗോത്രവര്‍ഗ കോളനിയില്‍ കല്ലുണ്ട പ്രദേശത്തുകാരെ കൂടി ഉള്‍പ്പെടുത്തി ഹോമിയോ, ആയുര്‍വേദ ജീവിതശൈലീ രോഗനിര്‍ണയവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാംപും സംഘടിപ്പിച്ചു.
മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. കൂടാതെ കല്ലുണ്ടകോളനിയില്നിന്നും എസ്.എസ്.എല്‍.സി വിജയിച്ച കണ്ണന്, ഷിബു എന്നിവര്‍ക്കും മതില് മൂലകോളനിയിലെ നിഷാന്തിനും ഉപഹാരങ്ങളും സമ്മാനിച്ചു. ഡോ. ബി.സിന്ധ്യ, ഡോ. ഇ.ടി ശര്‍മിള എന്നിവര്‍ രോഗികളെ പരിശോധിച്ചു.
സുരേഷ് കമ്മത്ത്, സന്തോഷ്, ജനമൈത്രി ഉദ്യോഗസ്ഥരായ പ്രിവന്റീവ് ഓഫിസര്‍മാരായ യുസുഫലി, ആര്.പി സുരേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.വി മുകുന്ദ ഘോഷ്, ജിഷില്‍ നായര്‍, ഇ.ടി ജയാനന്ദന്, സി. അബ്ദുല്‍ റഷീദ്, ആശാ വളണ്ടിയര്‍മാരായ മിനി, പ്രമീള എന്നിവര്‍ നേതൃത്വം നല്കി. ക്യാംപിന് ശേഷം പ്രദേശത്തെ യുവതീ-യുവാക്കളെ ഉള്‍പ്പെടുത്തി മാഞ്ചസ്റ്റര്‍ മതില്‍മൂല, എന്ന ക്ലബും രൂപീകരിച്ചു.
നിബില (പ്രസി), വിപിന്‍ദാസ് (സെക്ര) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."