കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പരിശോധന രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെ
12 ഡോക്ടര്‍മാരുണ്ടായിട്ടും ഉച്ചക്ക് ഒരുമണിവരെയായിരുന്നു ഇതുവരെ പരിശോധന
കൊണ്ടോട്ടി: ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവില്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒ.പി ആരംഭിച്ചു. 12 ഡോക്ടര്‍മാരുണ്ടായിട്ടും ഉച്ചക്ക് ഒരുമണിയോടെ പരിശോധന നിര്‍ത്തുന്ന പ്രവണതയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. മൂന്ന് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ വരെ സായാഹ്ന ഒ.പികള്‍ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചിട്ടും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ 12 ഡോക്ടര്‍മാരുണ്ടായിട്ടും പരിശോധന ഉച്ചവരെ മാത്രമായിരുന്നു. ഇനി മുതല്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെ ഡോക്ടര്‍മാരുടെ പരിശോധനയും ലാബ് സൗകര്യവും ലഭ്യമാകും.
നാലുമാസം മുന്‍പാണ് കൊണ്ടോട്ടി സി.എച്ച്.സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. രണ്ട് മാസം മുന്‍പ് ആര്‍ദ്രം പദ്ധതിയും തുടങ്ങി തസ്തികകളും കൂട്ടി. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറന്‍സ് ആശുപത്രി കൂടിയാണ് കൊണ്ടോട്ടി താലൂക്ക് ആശുപത്രി.
മൂന്ന് സിവില്‍ സര്ജന്, മൂന്ന് അസി.സര്ജന്, ഒരു സീനിയര്‍ കണ്‍സള്‍ട്ടന്റ്, മൂന്ന് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍, രണ്ട് എന്‍.ആര്.എച്ച്.എം അടക്കം 12 ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ട്. സാധാരണക്കാരായ രോഗികള്‍ക്ക് ആശുപത്രി പരിശോധന വൈകുന്നേരം വരെ നീട്ടിയത് ഏറെ ഗുണം ചെയ്യും.അതിനിടെ ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കാന്‍ വേണ്ടത്ര സൗകര്യമില്ലാത്തത് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."