മിതമായ നിരക്കില്‍ സ്റ്റെന്റ് ലഭ്യത ഉറപ്പു വരുത്തണമെന്ന് ഡോക്ടര്‍മാര്‍
കോഴിക്കോട്: ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് ഡോക്ടര്‍മാര്‍. സ്റ്റെന്റിന്റെ വിലകുറച്ചത് സ്വാഗതാര്‍ഹമാണെന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് ആന്‍ജിയോപ്ലാസ്റ്റിക്ക് ഏറ്റവും കുറഞ്ഞ ചാര്‍ജ് ഈടാക്കുന്നതെന്നും കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ ഔഷധ വില നിര്‍ണയ അതോറിറ്റി സ്റ്റെന്റുകളുടെ വില കുറച്ചപ്പോള്‍ അത് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന നിലയില്‍ വരുന്ന വാര്‍ത്തകള്‍ അവാസ്ഥവമാണെന്നും സംഘടന അഭിപ്രായപ്പെട്ടു.
സ്റ്റെന്റുകള്‍ക്ക് ഇപ്പോള്‍ 26,900 രൂപ മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. ഇത് രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. എന്നാല്‍, ആധുനിക സ്റ്റെന്റുകളുടെ ലഭ്യത ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം.
സംസ്ഥാനത്ത് ഹൃദയാഘാത രോഗങ്ങള്‍ കൂടി വരുന്നുണ്ടെങ്കിലും ആധുനിക വൈദ്യസംവിധാനങ്ങള്‍ മരണനിരക്ക് കുറച്ചിട്ടുണ്ടെന്നും ഹൃദ്രോഗ വിദഗ്ധര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി പ്രസിഡന്റ് പി.കെ അശോകന്, വൈസ് പ്രസിഡന്റ് കെ.കെ ബാലകൃഷ്ണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."