HOME
DETAILS

സമുദ്രാതിര്‍ത്തി: മത്സ്യത്തൊഴിലാളികളെ ബോധവല്‍ക്കരിക്കുമെന്ന് മന്ത്രി

  
backup
June 28, 2016 | 8:22 AM

%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af

പ്രത്യേക ലേഖകന്‍


തിരുവനന്തപുരം: മത്സ്യബന്ധനത്തിന് അനുവദനീയമായ സമുദ്രാതിര്‍ത്തി സംബന്ധിച്ചു മത്സ്യത്തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഡീഗോ ഗാര്‍ഷ്യയില്‍നിന്നു മോചിതരായി തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നടപടികളുടെ ആദ്യപടിയായി കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ചു വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍, ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി മന്ത്രിതല യോഗം വിളിക്കും. ബ്രിട്ടീഷ് സൈനികത്താവളമായ ഡീഗോ ഗാര്‍ഷ്യയിലേക്കുള്ള തുടര്‍ച്ചയായ അതിര്‍ത്തിലംഘനം സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ താക്കീത് നല്‍കിയിട്ടുണ്ട്. തുടര്‍ന്നും ലംഘനമുണ്ടായാല്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നു ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എം. വിന്‍സന്റ് എം.എല്‍.എ, ഫിഷറീസ് ഡയരക്ടര്‍ മിനി ആന്റണി, ജമീലാപ്രകാശം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൂവാര്‍ സ്വദേശികളായ ലോറന്‍സ്, സൈജന്‍, അഗസ്റ്റിന്‍ദാസ്, ഏണസ്റ്റ്, പൊഴിയൂര്‍ സ്വദേശി കുഞ്ഞുമോന്‍, പൂന്തുറ സ്വദേശി ജോസഫ്, വിരിവിള സ്വദേശി മൊയ്തീന്‍ അന്‍വര്‍, വളവിള സ്വദേശി ആന്റണി, തൂത്തുവ സ്വദേശികളായ ജെറിന്‍ കെനഡി, പൂത്തുറ സ്വദേശി ഫാബിയാന്‍, മാര്‍ത്താണ്ഡന്‍തുറ സ്വദേശികളായ ജോയി ആന്റണി, ആന്റണിപ്രസാദ്, അന്തോണിസ്, അന്തോണിസ് ആര്‍.പിച്ചെ, സുനില്‍, അസം സ്വദേശി റൂഡോ, നിരോടി സ്വദേശികളായ ജിനീസ്, അജിത്കുമാര്‍ എന്നിവരാണ് മോചിതരായത്.
ഇവരുടെ മോചനത്തിനായി മന്ത്രി ഡല്‍ഹിയിലെത്തി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാത്ത് ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം

National
  •  17 minutes ago
No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  20 minutes ago
No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  21 minutes ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  31 minutes ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  35 minutes ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  39 minutes ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  44 minutes ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  an hour ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  an hour ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  an hour ago