ചരക്കു വാഹനങ്ങള്‍ 30 മുതല്‍ പണിമുടക്കും
കോഴിക്കോട്: ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് അന്‍പത് ശതമാനമാക്കിയ നടപടി പിന്‍വലിക്കുക, സ്പീഡ് ഗവര്‍ണര്‍ നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ചരക്ക് വാഹനങ്ങള്‍ ഈ മാസം 30 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും.
ലോറികള്‍, ടിപ്പറുകള്‍, മിനി ലോറികള്‍ ഉള്‍പ്പെടെയുള്ള ചരക്കു വാഹനങ്ങളാണ് പണിമുടക്കുകയെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രീമിയം നിരക്കില്‍ നൂറ് ശതമാനം വര്‍ധന വരുത്തിയതിന് പുറമെയാണ് ഈ വര്‍ഷം അന്‍പത് ശതമാനം വര്‍ധന വരുത്തിയത്. ഇത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കാനാണെന്നും അവര്‍ ആരോപിച്ചു.
പതിനഞ്ച് വര്‍ഷം പഴക്കമുള്ള എല്ലാ വാഹനങ്ങളും നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണം. സമരവുമായി ബന്ധപ്പെട്ട് 27ന് വാഹന ഉടമകളുടെ സംഘടനകളെ പങ്കെടുപ്പിച്ച് എറണാകുളത്ത് യോഗം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ.കെ ഹംസ, ജന.സെക്രട്ടറി കെ ബാലചന്ദ്രന്, എന്‍.കെ.സി ബഷീര്‍, കെ.ആര് സുബ്രഹ്മണ്യന്, എം രാജന്, അഹമ്മദ് കോയ, കെ.കെ മുഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."