HOME
DETAILS

വിദ്യാര്‍ഥി സംഘടനകളോട് ജസ്റ്റിസ് ദിനേശന്‍ കമ്മിഷന്‍; സംഘടനാ പ്രവര്‍ത്തനം എതിര്‍ക്കുന്ന കോളജുകളുടെ പട്ടിക നല്‍കണം

  
backup
March 22 2017 | 19:03 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9c

കൊച്ചി: കേരളത്തില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന കോളജുകളുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചന്വേഷിക്കുന്ന റിട്ട. ജസ്റ്റിസ് കെ.കെ ദിനേശന്‍ അധ്യക്ഷനായ കമ്മിഷന്റെ നിര്‍ദേശം.
ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങില്‍ ഹാജരായ വിദ്യാര്‍ഥി സംഘടനാ ഭാരവാഹികളോടാണ് കമ്മിഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതായും ഡ്രസ് കോഡ്, ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളെ മാനേജ്‌മെന്റുകള്‍ ഭീഷണിപ്പെടുത്തുന്നതായും വിദ്യാര്‍ഥി സംഘടനകള്‍ പരാതിപ്പെട്ടു.
സംസ്ഥാനത്തെ ഭൂരിഭാഗം കോളജുകളിലും വിദ്യാര്‍ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അറിയുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്വാശ്രയ കോളജുകളില്‍ സംഘടനാ രാഷ്ട്രീയം ആവശ്യമാണെന്നും വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികള്‍ പറഞ്ഞു.

അതേസമയം, വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ അവര്‍ നേരിട്ടെത്തി പരാതി എഴുതി നല്‍കണമെന്നും കോളജുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തു പോയവര്‍ക്കും കമ്മിഷനില്‍ പരാതി നല്‍കാമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ പറഞ്ഞു. പരാതികള്‍ പരിശോധിച്ച ശേഷം വിവിധ കോളജ് മാനേജ്‌മെന്റുകളുടെ വിശദീകരണം ആരായും. അതിനുശേഷം സര്‍ക്കാരിലേക്ക് നിര്‍ദേശം സമര്‍പ്പിക്കും. പരാതികളും നിര്‍ദേശങ്ങളും ഇന്ന് രേഖാമൂലം സമര്‍പ്പിക്കുവാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. കമ്മിഷന്‍ അംഗങ്ങളായ ഡോ.കെ.കെ.എന്‍ കുറുപ്പ്, ഡോ.ആര്‍.വി.ജി മേനോന്‍ എന്നിവരും എസ്.എഫ്.ഐയെ പ്രതിനിധീകരിച്ച് സംസ്ഥാന കമ്മിറ്റിയംഗം എന്‍.പി ശ്രീനാഥ്, ടെക്‌നോസ് ജോയിന്റ് കണ്‍വീനര്‍ അഖില്‍ ഷാജി, എ.ബി.വി.പിയെ പ്രതിനിധീകരിച്ച് ശ്യാം രാജ് എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago