HOME
DETAILS
MAL
കള്ളവോട്ടിന് പ്രേരണ: കെ. സുധാകരനെതിരെ കേസെടുത്തു
backup
June 28 2016 | 08:06 AM
കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ പ്രേരണ നല്‍കിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ കെ. സുധാകരനെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് കോടതിയുടെ നിര്‍ദേശപ്രകാരം ബേക്കല്‍ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് സുധാകരന് കള്ള വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കിയിരുന്നത്. കാഞ്ഞങ്ങാട് മണ്ഡലത്തിലെ എതിര് സ്ഥാനാര്‍ഥിയായിരുന്ന കെ. കുഞ്ഞിരാമന് തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. എന്നാല്‍ ഇടതുമുന്നണി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ തടയണമെന്നാണ് താന്‍ ആഹ്വാനം ചെയ്തെന്നാണ് കെ സുധാകരന് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."