ജലനിധി ഹീറോകളെ ആദരിച്ചു
തിരുവനന്തപുരം:ജലനിധി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജലനിധി ഹീറോകളെ ആദരിച്ചുകൊണ്ട് ജലനിധിയുടെ ലോകജലദിനാഘോഷം. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ പത്മം ഹാളില്‍ നടന്ന പരിപാടിജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യ്തു. കെ.മുരളീധരന്‍ എം. എല്‍. എ അധ്യക്ഷനായി. കോര്‍പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി.ജലനിധി മാസ്‌ക്കറ്റിന്റെ അനാച്ഛാദനവും ഐ.ഇ.സി മെറ്റീരിയലുകളുടെ പ്രകാശനവും ജലസംരക്ഷണവും ഗുണനിലവാരവും അടിസ്ഥാനമാക്കി ആവിഷ്‌ക്കരിച്ച കിറ്റിഷോയുടെ ഫ്‌ളാഗിങ് ഓഫും നടന്നു.
ജലനിധി പദ്ധതികളെ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച ആറ് വിശിഷ്ട വ്യക്തികളെയാണ് ആദരിച്ചത്.ഭാരത സര്‍ക്കാരും ലോക ബാങ്കും മാതൃകാ പദ്ധതിയായി തിരഞ്ഞെടുത്ത നെന്മേനി ശുദ്ധജല വിതരണ പദ്ധതിക്ക് ചുക്കാന്‍പിടിച്ച ബിജു കെ.സി.,കീഴാരിയൂര്‍ ഈന്തല്‍കണ്ടി ശുദ്ധജല വിതരണ പദ്ധതി സാക്ഷാല്‍ക്കരിക്കാന്‍ നേതൃത്വം കൊടുക്കുകയും പദ്ധതിക്കുവേണ്ടി വാട്ടര്‍ലെവല്‍ ഇന്‍ഡിക്കേറ്റര്‍, റോബോട്ടിക്ക് സംവിധാനങ്ങള്‍ എന്നിവ തദ്ദേശീയമായി വികസിപ്പിക്കുകയും ചെയ്ത എ. കെ ഗോപാലന്‍,ജലനിധി ഒന്നാംഘട്ടത്തില്‍ അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കേ തിരുവാഴിയാടും പദ്ധതിക്കായി പ്രവര്‍ത്തിക്കുകയും ഏകോപന സമിതിയായ ബി.ജി.ഫെഡറേഷന് രൂപം കൊടുക്കുകയും ചെയ്ത വി.കെ കൃഷ്ണകുമാരന്‍ ഉണ്ണി, കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ ആമ്പല്‍ ശുദ്ധജല വിതരണ സമിതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ പരസ്പര സഹായനിധി, വനിതാ സ്വയം സഹായ സംഘം തുടങ്ങി ഗുണഭേക്തൃസമിതിയെ സ്വയം പര്യാപ്തമാക്കിയ ജോഫി ജോസ്, കോന്നി ഗ്രാമ പഞ്ചായത്തിലെ കോട്ടപ്പുറത്ത്‌സ്ത്രീകൂട്ടായ്മ രൂപീകരിച്ച് ഒരു ജലനിധി പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ കെ.ജെ. റാഹേലമ്മ, ശ്രീരാമ ശുദ്ധജല വിതരണ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ ഓമന ബി.ജി എന്നിവരെയാണ് ആദരിച്ചത്.
ജലത്തിന്റെ ഗണനിലവാരം അടിസ്ഥാനമാക്കി കേരള ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഹാരീസും ജലനിധി ടെക്കിനിക്കല്‍ വിഭാഗം ഡയറക്ടര്‍ മോഹനും ചര്‍ച്ചകള്‍ നയിച്ചു.ജലനിധി എക്‌സിക്യീട്ടീവ് ഡയറക്ടര്‍ എ.ആര്‍ അജയകുമാര്‍ ഐ.എ.എസ് സ്വാഗതവും ജലനിധി എച്ച്.ആര്‍ ഡയറക്ടര്‍ പ്രേംലാല്‍ നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."