ഹജ്ജ് ഇമിഗ്രേഷന്‍ നടപടി അതാത് രാജ്യങ്ങളില്‍: ഇന്തോനേഷ്യയില്‍ കൂടി തുടക്കമിട്ടു
ജിദ്ദ: ഹജ്ജ് തീര്‍ഥാടകരുടെ ഇമിഗ്രേഷനും മറ്റു നടപടികളും അതാത് രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം ഇത്തവണ ഇന്തോനേഷ്യയിലും നടപ്പാക്കുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സഊദി സംഘം ജക്കാര്‍ത്തയിലേക്ക് പുറപ്പെടും.
സഊദി പാസ്പോര്‍ട്ട് മേധാവി കേണല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍യഹ്യയുടെ മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ ഔദ്യോഗിക സംഘമാണ് പുറപ്പെടുന്നത്.
വിഷന്‍ -2030 ലക്ഷ്യമിട്ടാണ് ഹജ്ജ് തീര്‍ഥാടകരുടെ നടപടികള്‍ അതാതു രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം മലേഷ്യന്‍ ഹാജിമാരുടെ നടപടികള്‍ സ്വദേശത്തു പൂര്‍ത്തിയാക്കിയിരുന്നു. ഇത് വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് ഇന്തോനേഷ്യയിലും നടപ്പാക്കാന്‍ ശ്രമമാരംഭിച്ചത്. ജക്കാര്ത്തയിലെത്തുന്ന സംഘം ഇന്തോനേഷ്യന്‍ അധികാരികളുമായി വിശദ ചര്‍ച്ച നടത്തും.
നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നടപടി ക്രമങ്ങളുടെ വിഷ്വല്‍ കാണിച്ചു കൊടുക്കും. സ്വദേശങ്ങളില്‍ നിന്ന് യാത്ര, ലഗേജ് നടപടികള്‍ പൂര്‍ത്തിയായാല്‍ തീര്‍ഥാടകര്‍ക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ പ്രത്യേക ട്രാക്കിലൂടെ വേഗത്തില്‍ പുറത്തുകടക്കാനും വേഗത്തില്‍ താമസ സ്ഥലങ്ങളിലെത്താനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."